ചെന്നൈ പെട്രോളിയം കോർപറേഷനിൽ 73 ഒ​ഴി​വു​ക​ൾ

​കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ ചെ​ന്നൈ പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡ് (സി.​പി.​സി.​എ​ൽ) ഇ​നി പ​റ​യു​ന്ന ത​സ്തി​ക​ക​ളി​ൽ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. ആ​കെ 73 ഒ​ഴി​വു​ക​ളു​ണ്ട്. ത​സ്തി​ക തി​രി​ച്ചു​ള്ള ഒ​ഴി​വു​ക​ൾ…

​കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ ചെ​ന്നൈ പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡ് (സി.​പി.​സി.​എ​ൽ) ഇ​നി പ​റ​യു​ന്ന ത​സ്തി​ക​ക​ളി​ൽ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. ആ​കെ 73 ഒ​ഴി​വു​ക​ളു​ണ്ട്. ത​സ്തി​ക തി​രി​ച്ചു​ള്ള ഒ​ഴി​വു​ക​ൾ ചു​വ​ടെ:

ജൂ​നി​യ​ർ എ​ൻ​ജി​നീ​യ​റി​ങ് അ​സി​സ്റ്റ​ന്റ്-​ട്രെ​യി​നി-​പ്രൊ​ഡ​ക്ഷ​ൻ, ഒ​ഴി​വു​ക​ൾ 9, മെ​ക്കാ​നി​ക്ക​ൽ 5, ഇ​ല​ക്ട്രി​ക്ക​ൽ 5, ഇ​ൻ​സ്ട്രു​മെ​ന്റേ​ഷ​ൻ 2.

ജൂ​നി​യ​ർ ക്വാ​ളി​റ്റി ക​ൺ​ട്രോ​ൾ അ​ന​ലി​സ്റ്റ് -ട്രെ​യി​നി 3, ജൂ​നി​യ​ർ ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് -ട്രെ​യി​നി 2.

ജൂ​നി​യ​ർ എ​ൻ​ജി​നീ​യ​റി​ങ് അ​സി​സ്റ്റ​ന്റ് -പ്രൊ​ഡ​ക്ഷ​ൻ 23, മെ​ക്കാ​നി​ക്ക​ൽ 7, ഇ​ല​ക്ട്രി​ക്ക​ൽ 5, ഇ​ൻ​സ്ട്രു​മെ​ന്റേ​ഷ​ൻ 3, പി ​ആ​ൻ​ഡ് യു ​മെ​ക്കാ​നി​ക്ക​ൽ 2, പി ​ആ​ൻ​ഡ് യു ​ഇ​ല​ക്ട്രി​ക്ക​ൽ 2; ജൂ​നി​യ​ർ ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് (എ​ഫ് ആ​ൻ​ഡ് എ​സ്) 5.

ഒ​ഴി​വു​ക​ളി​ൽ എ​സ്.​സി/​എ​സ്.​ടി, ഒ.​ബി.​സി, ഇ.​ഡ​ബ്ല്യു.​എ​സ്, പി.​ഡ​ബ്ല്യു.​ബി.​ഡി വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്ക് സം​വ​ര​ണ​മു​ണ്ട്. ട്രെ​യി​നി​ക​ൾ​ക്ക് പ​രി​ശീ​ല​ന​കാ​ലം പ്ര​തി​മാ​സം 44,000 രൂ​പ സ്റ്റൈ​പ​ൻ​ഡ് അ​നു​വ​ദി​ക്കും. പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​രെ 25,000-1,05000 രൂ​പ ശ​മ്പ​ള​നി​ര​ക്കി​ൽ നി​യ​മി​ക്കു​ന്ന​താ​ണ്.

യോ​ഗ്യ​താ മാ​ന​ദ​ണ്ഡ​ങ്ങ​ൾ, അ​പേ​ക്ഷാ സ​മ​ർ​പ്പ​ണ​ത്തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ, സെ​ല​ക്ഷ​ൻ ന​ട​പ​ടി​ക​ൾ അ​ട​ക്ക​മു​ള്ള റി​ക്രൂ​ട്ട്മെ​ന്റ് വി​ജ്ഞാ​പ​നം www.cpcl.comൽ​ന​നി​ന്ന് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം.

അ​പേ​ക്ഷാ​ഫീ​സ് 500 രൂ​പ. എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ല്യു.​ബി.​ഡി/​വി​മു​ക്ത​ഭ​ട​ന്മാ​ർ/​വ​നി​ത​ക​ൾ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്ക് ഫീ​സി​ല്ല. ഫെ​ബ്രു​വ​രി 26 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.

സെ​ല​ക്ഷ​നാ​യു​ള്ള ഓ​ൺ​ലൈ​ൻ ടെ​സ്റ്റ് മാ​ർ​ച്ച് 10ന് ​ചെ​ന്നൈ​യി​ൽ ന​ട​ത്തും.

അ​ഡ്മി​റ്റ് കാ​ർ​ഡ് മാ​ർ​ച്ച് നാ​ലി​ന് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. ട്രെ​യി​നി ഒ​ഴി​കെ​യു​ള്ള ത​സ്തി​ക​ക​ൾ​ക്ക് 1-3 വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യ​മു​ണ്ടാ​യി​രി​ക്ക​ണം. ഫി​സി​ക്ക​ൽ ടെ​സ്റ്റും കാ​യി​ക​ക്ഷ​മ​താ പ​രീ​ക്ഷ​യും ഉ​ണ്ടാ​കും.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story