ഹയർ സെക്കന്ററി അധ്യാപകരുടെ പൊതുസ്ഥലംമാറ്റം: ഉത്തരവ് ഇറങ്ങി – ലിസ്റ്റ് പരിശോധിക്കാം

ഹയർ സെക്കന്ററി അധ്യാപകരുടെ പൊതുസ്ഥലംമാറ്റം: ഉത്തരവ് ഇറങ്ങി – ലിസ്റ്റ് പരിശോധിക്കാം

February 16, 2024 0 By Editor

തിരുവനന്തപുരം:ഹയർ സെക്കന്ററി അധ്യാപകരുടെ പൊതുസ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങി. അധ്യാപകർക്ക് https://dhsetransfer.kerala.gov.in വഴി ലിസ്റ്റ് പരിശോധിക്കാം. 9000ൽ അധികം അധ്യാപകരുടെ സ്ഥലംമാറ്റ ഉത്തരവാണ് പ്രസിദ്ധീകരിച്ചത്. ഉത്തരവ് താഴെ ഡൗൺലോഡ് ചെയ്യാം. ഹയർ സെക്കണ്ടി പ്രിൻസിപ്പൽമാരുടെ പ്രൊമോഷൻ ഉത്തരവ് ഈ മാസം തന്നെ പുറപ്പെടുവിക്കും.

സ്ഥലം മാറ്റം സംബന്ധിച്ച കേസുകളുടെ ആധിക്യമാണ് ട്രാൻസ്ഫർ വൈകിയതെന്ന് മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. രണ്ടായിരത്തി പതിനഞ്ച് മുതൽ രണ്ടായിരം ഇരുപത്തി നാല് ഈ സമയം വരെ ട്രാൻസ്ഫർ സംബന്ധിച്ച് നൂറ്റി അറുപ—ലധികം കേസുകളാണ് ഉണ്ടായിട്ടുള്ളത്. അതിനാൽ തന്നെ രണ്ടായിരത്തി പതിനഞ്ച് മുതൽ ഇന്ന് വരെ ഒമ്പത് ട്രാൻസ്ഫർ നടത്തേണ്ടയിടത്ത് നാല് ട്രാൻസ്ഫർ മാത്രമാണ് നടത്താനായതെന്നും മന്ത്രി ഇന്ന് വാർത്ത സംഘടനത്തിൽ അറിയിച്ചിരുന്നു.