
മെസി ആരാധകർക്കെതിരെ അശ്ലീല ആംഗ്യം; സൗദി പ്രൊ ലീഗിൽ റൊണാൾഡോയ്‌ക്ക് സസ്പെൻഷനും പിഴയും
February 29, 2024സൗദി പ്രൊ ലീഗിൽ പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്ക് ഒരുമത്സരത്തിൽ നിന്ന് വിലക്ക്. അൽ നസ്ർ-അൽ ഷബാബ് മത്സര ശേഷം നടത്തിയ ആഹ്ളാദപ്രകടനത്തിനിടെ നടത്തിയ അശ്ലീല ആംഗ്യ പ്രയോഗമാണ് താരത്തിന് വിനയായത്. ആരാധകരുടെ മെസി വിളികളിൽ പ്രകോപിതനായിട്ടാണ് താരം വിവാദ ആംഗ്യം കാട്ടിയത്. വിലക്ക് കൂടാതെ ഏഴ് ലക്ഷം രൂപയോളം താരത്തിന് പിഴശിക്ഷയും നൽകിയിട്ടുണ്ട്.
സൗദി ഫുട്‌ബോൾ ഫെഡറേഷന്റെ അന്വേഷണത്തിന് പിന്നാലെയാണ് നടപടി. റിയാദിൽ മത്സരം അവസാനിപ്പിച്ച ശേഷമാണ് അൽ-ഷബാബ് ആരാധകർ റൊണാൾഡോയ്‌ക്ക് നേരെ മെസി വിളികൾ ഉയർത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ റെണോയ്‌ക്കെതിരെ വിമർശനം ഉയർന്നിരുന്നു. മത്സരത്തിൽ 3-2നാണ് അൽ നസ്ർ വിജയിച്ചത്. കഴിഞ്ഞ വർഷം അൽ ഹിലാലിനെതിരായ പരാജയത്തിന് ശേഷവും റെണാൾഡോ മെസി വിളികളോട് രൂക്ഷമായി പ്രതികരിച്ചിരുന്നു. അന്ന് മത്സരത്തിൽ 2-0 ന് ആണ് റൊണോയുടെ ടീം തോറ്റത്. ഇതാണ് താരത്തെ ചൊടിപ്പിച്ചത്.