ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്‌നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
കൽപറ്റ : പൂക്കോട് വെറ്ററിനറി സർവകലാശാലാ ക്യാംപസിൽ മരിച്ച നിലയിൽ കണ്ടെത്തിയ 2-ാം വർഷ ബിവിഎസ്‌സി വിദ്യാർഥി തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ജെ.എസ്. സിദ്ധാർഥൻ (20) നേരിട്ടത്…
കൽപറ്റ : പൂക്കോട് വെറ്ററിനറി സർവകലാശാലാ ക്യാംപസിൽ മരിച്ച നിലയിൽ കണ്ടെത്തിയ 2-ാം വർഷ ബിവിഎസ്‌സി വിദ്യാർഥി തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ജെ.എസ്. സിദ്ധാർഥൻ (20) നേരിട്ടത്…
കൽപറ്റ : പൂക്കോട് വെറ്ററിനറി സർവകലാശാലാ ക്യാംപസിൽ മരിച്ച നിലയിൽ കണ്ടെത്തിയ 2-ാം വർഷ ബിവിഎസ്‌സി വിദ്യാർഥി തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ജെ.എസ്. സിദ്ധാർഥൻ (20) നേരിട്ടത് ആൾക്കൂട്ട വിചാരണയും ക്രൂരമർദനവും മാനസിക പീഡനങ്ങളും. ഈമാസം 14 മുതൽ 18ന് ഉച്ച വരെ സിദ്ധാർഥൻ ക്രൂര മർദനത്തിനിരയായെന്നു ദൃക്സാക്ഷിയായ വിദ്യാർഥി പറയുന്നു. ഹോസ്റ്റലിലെ 130 വിദ്യാർഥികളുടെ മുന്നിൽ നഗ്നനാക്കിയായിരുന്നു മർദനം. 2 ബെൽറ്റുകൾ മുറിയുന്നതു വരെ മർദിച്ചു. തുടർന്ന് ഇരുമ്പുകമ്പിയും വയറുകളും പ്രയോഗിച്ചു. പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്നു ഭീഷണി നേരിട്ടതായി ഇ വിദ്യാർഥി പറയുന്നു. കാര്യങ്ങളെല്ലാം കോളജ് ഡീനിനും ഹോസ്റ്റൽ വാർഡനും അറിയാമായിരുന്നു.
വാലന്റൈൻസ് ദിനത്തെ തുടർന്നായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. ഫെബ്രുവരി 14 തലേന്ന് കോളജിലെ പരിപാടിക്കിടെ പെൺകുട്ടിയോട് ഇഷ്ടം തുറന്നുപറഞ്ഞെന്ന പേരിൽ സിദ്ധാർഥനെ ഗ്രൗണ്ടിൽ സീനിയർ വിദ്യാർത്ഥികൾ സംഘം ചേർന്നു ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന് മർദ്ദിച്ചു.
അടുത്ത ദിവസം രാവിലെ സിദ്ധാർഥൻ അമ്മയെ വിളിച്ച് സ്പോർട്സ് ഡേ ആയതിനാൽ വീട്ടിലേക്കു വരികയാണെന്ന് അറിയിക്കുന്നു. അന്ന് ഉച്ചക്ക് രണ്ടരയോടെ വിളിച്ച് ചുരത്തിൽ ഗതാഗതക്കുരുക്കാണെന്നും വൈകിട്ടത്തെ ട്രെയിനിലാകും വരികയെന്നും സിദ്ധാർഥൻ ഫോണിൽ അറിയിക്കുന്നു.
പുലർച്ചെ തിരുവനന്തപുരത്തെത്തുമല്ലോ എന്നോർത്ത് 'അമ്മ ഷീബ വിളിച്ചപ്പോൾ, കോളേജിലേക്ക് അത്യാവശ്യമായി തിരികെപ്പോകുകയാണെന്ന് അവൻ അറിയിക്കുകയായിരുന്നു. എറണാകുളത്തെത്തിയ ശേഷമാണ് തിരിച്ചുപോയത്. കൂട്ടുകാരൻ വിളിച്ചതുകൊണ്ടാണ് പോകുന്നതെന്നാണ് അമ്മയോടു പറഞ്ഞത്. അസൈൻമെന്റുമായി ബന്ധപ്പെട്ട് ഒരു പേപ്പർ കൊടുക്കാനാണ് പോകുന്നതെന്നായിരുന്നു മറുപടി.
സിദ്ധാർഥൻ പെൺകുട്ടിയോടു അപമര്യാദയായി പെരുമാറിയെന്ന് വൈകിട്ട് പ്രതികളുടെ നേതൃത്വത്തിൽ പ്രചാരണം. സിദ്ധാർഥനെ കോളജിലെ ഔദ്യോഗിക വാട്‌സാപ് ഗ്രൂപ്പുകളിൽനിന്നു പുറത്താക്കുന്നു. സിദ്ധാർഥനെതിരെ പെൺകുട്ടിയെക്കൊണ്ടു പരാതി കൊടുപ്പിച്ചിരുന്നതായും അക്കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് ക്യാംപസിലേക്കു തിരികെയെത്തിച്ചതെന്നും പറയപ്പെടുന്നു. അറസ്റ്റിലായവരിലൊരാളായ രെഹാനാണ് വിളിച്ചതെന്നും വിവരം.
ഫെബ്രുവരി 17നാണ് ഹോസ്റ്റലിന്റെ നടുമുറ്റത്തു പരസ്യവിചാരണ നടന്നത് . നഗ്‌നനാക്കി കയറുകൊണ്ടു കെട്ടിയിട്ട് കൂട്ട മർദനം തന്നെ നടന്നു. മൂന്ന് മണിക്കൂറോളം സമയം വിചാരണ ചെയ്തുണ്ടായ മർദ്ദനത്തെ തുടർന്നാണ് സിദ്ധാർഥ് ആത്മഹത്യ ചെയ്തത് എന്നാണ് പുറത്തുവരുന്ന വിവരം. ഈ അക്രമി സംഘത്തിൽ ഉണ്ടായിരുന്നവരാകട്ടെ ഉത്തരവാദിത്തപ്പെട്ട വിദ്യാർത്ഥി സംഘടനയുടെ നേതാക്കളും.
അതേസമയം മരണവുമായി ബന്ധപ്പെട്ട് ആറുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിൽ ഒരാൾ എസ്എഫ്‌ഐ യൂനിറ്റ് ഭാരവാഹിയാണെന്ന് പൊലീസ് വ്യക്തമാക്കി. അറസ്റ്റിലായ ഇടുക്കി സ്വദേശി എസ് അഭിഷേക് എസ്എഫ്‌ഐ യൂനിറ്റ് സെക്രട്ടറിയാണ്. കേസിൽ ഒളിവിലുള്ള കെ അരുൺ എസ്എഫ്‌ഐ യൂനിറ്റ് പ്രസിഡന്റാണ്. കേസിൽ പ്രതിയായ അരുണിനെ ഇനിയും അറസ്റ്റു ചെയ്യാൻ സാധിച്ചിട്ടില്ല. പ്രതിപ്പട്ടിക നീളുമെന്ന് പൊലീസ് വ്യക്തമാക്കുന്നത്. കോളേജിനകത്തുവച്ച് സിദ്ധാർത്ഥിനെ മർദ്ദിച്ച സംഭവത്തിൽ 18 പ്രതികൾ ഉണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.