ചക്കക്കൊമ്പൻ പശുവിന്‍റെ നടുവൊടിച്ചു; പശുവിനൊപ്പമുണ്ടായിരുന്ന സ്ത്രീ ഓടി രക്ഷപ്പെട്ടു

ചക്കക്കൊമ്പൻ പശുവിന്‍റെ നടുവൊടിച്ചു; പശുവിനൊപ്പമുണ്ടായിരുന്ന സ്ത്രീ ഓടി രക്ഷപ്പെട്ടു

March 30, 2024 0 By Editor

ഇടുക്കി ചിന്നക്കനാലില്‍ പശുവിനെ ആക്രമിച്ച് ചക്കക്കൊമ്പന്‍. പശുവിനൊപ്പമുണ്ടായിരുന്ന സ്ത്രീ ആനയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടു. ആനയുടെ ആക്രമണത്തില്‍ പശുവിന്റെ ആക്രമണത്തിന് നടു ഒടിഞ്ഞു.

വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. സിങ്കുകണ്ടം ഓലപ്പുരയ്ക്കല്‍ സരസമ്മ പൗലോസിന്‍റെ പശുവിനാണ് പരിക്കേറ്റത്. ആന വരുന്നത് കണ്ടതോടെ സരസമ്മ ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിനാലാണ് വലിയൊരു ദുരന്തത്തില്‍ നിന്ന് ഇവര്‍ രക്ഷപ്പെട്ടത്.
ഇന്നലെയും ചിന്നക്കനാലില്‍ ചക്കക്കൊമ്പന്‍റെ ആക്രമണമുണ്ടായി. 301 കോളനിക്ക് സമീപം വയല്‍പ്പറമ്പില്‍ ഒരു ഷെഡിന് നേരെയായിരുന്നു ആക്രമണം. ഷെഡ്ഡിനുള്ളില്‍ ഈ സമയത്ത് ആളുകളുണ്ടായിരുന്നില്ല.

English Summary:The gourd split the cow’s belly; The woman who was with the cow ran away