ഫഹദിനോടൊപ്പം അഭിനയിക്കാനല്ല ആഗ്രഹം: നസ്രിയ മനസ് തുറക്കുന്നു

മലയാളികളുടെയെലാം ഇഷ്ട നായികയാണ് നസ്രിയ.നടന്‍ ഫഹദ് ഫാസിലുമായുള്ള വിവാഹ ശേഷം സിനിമ അഭിനയത്തില്‍ നിന്നും നസ്രിയ വിട്ടുനില്‍ക്കുകയായിരുന്നു.നാലുവര്‍ഷത്തെ ഇടവേളക്ക് ശേഷം ഇപ്പോഴിതാ വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നസ്രിയ.

നസ്രിയയുടെ തിരിച്ചുവരവ് ഏറെ ഇഷ്ടപ്പെടുന്ന ആരധകര്‍ക്ക് ഇനി അറിയേണ്ടത് ആരുടെ കൂടെയാണ് നസ്രിയയ്ക്ക് അഭിനയിക്കാന്‍ ആഗ്രഹം എന്നും ഭര്‍ത്താവും നടനുമായ ഫഹദിനൊപ്പം അഭിനയിക്കുമോ എന്നുമാണ്.ഈ രണ്ടു ചോദ്യങ്ങള്‍ക്കും നസ്രിയ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു.

കൂടെ അഭിനയിക്കാന്‍ ഇഷ്ടമുള്ള ഒരുപാട് പേരുണ്ടെന്നും, എങ്കിലും മമ്മൂട്ടിയോടൊപ്പം അഭിനയിക്കാനാണ് ആഗ്രഹമെന്നും നസ്രിയ പറഞ്ഞു.

ഫഹദും നസ്രിയയും ഒരുമിച്ചൊരു ചിത്രം എന്നുണ്ടാകുമെന്ന ചോദ്യത്തിന് അതിനായി കാത്തിരിക്കൂവെന്നായിരുന്നു നസ്രിയയുടെ മറുപടി.

അഞ്ജലിമേനോന്‍ സംവിധാനം ചെയ്യുന്ന കൂടെ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ മടങ്ങിവരവ്. നടന്‍ പൃഥ്‌വിരാജിന്റെ സഹോദരിയായിട്ടാണ് നസ്രിയയുടെ ചലച്ചിത്രരംഗത്തേക്കുള്ള മടങ്ങിവരവ്. ചിത്രം ജൂലൈ പതിനാലിന് തീയറ്ററുകളില്‍ എത്തുന്നത്.പ്രതീക്ഷയോടെയാണ് ആരാധകര്‍ ചിത്രത്തെ നോക്കി കാണുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *