പള്ളാത്തുരുത്തി പാലത്തിൽനിന്ന് യുവാവും യുവതിയും ആറ്റിൽ ചാടി; തിരച്ചില്‍

പള്ളാത്തുരുത്തി പാലത്തിൽനിന്ന് യുവാവും യുവതിയും ആറ്റിൽ ചാടി; തിരച്ചില്‍

April 12, 2024 0 By Editor

ആലപ്പുഴ: പള്ളാത്തുരുത്തി പാലത്തിൽനിന്ന് യുവാവും യുവതിയും ആറ്റിൽ ചാടി. ഇന്നു പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം. ഇതുവഴി കടന്നുപോയ ലോറി ഡ്രൈവറാണ് വിവരം പൊലീസിൽ അറിയിച്ചത്.30 വയസ് തോന്നിക്കുന്ന സ്ത്രീയും പുരുഷനുമാണ് ചാടിയതെന്നാണ് ലോറി ഡ്രൈവര്‍ പൊലീസിനോട് പറഞ്ഞത്. ആലപ്പുഴ-ചങ്ങാനാശ്ശേരി പാതയിലാണ് പള്ളാതുരുത്തി പാലം സ്ഥിതി ചെയ്യുന്നത്.

ആരാണ് ചാടിയത് എന്നതു സംബന്ധിച്ച് ഇതുവരെ സൂചനകൾ ലഭിച്ചിട്ടില്ല. ഇവർക്കായി തിരച്ചിൽ തുടരുകയാണ്. നെടുമുടി പൊലീസും സ്കൂബ ടീമുമാണ് ആറ്റിൽ പരിശോധന നടത്തുന്നത്.