പ്ലസ്ടുവിന് 78.69% വിജയം; കഴിഞ്ഞ വർഷത്തേക്കാൾ 4.26% കുറവ്

ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷകളിൽ വിജയ ശതമാനം കുറഞ്ഞു. ഹയർ സെക്കൻഡറിയിൽ 100% വിജയം നേടിയവയിൽ 7 സർക്കാർ സ്കൂളുകൾ മാത്രം. വിജയം കുറഞ്ഞതിനെപ്പറ്റി…

ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷകളിൽ വിജയ ശതമാനം കുറഞ്ഞു. ഹയർ സെക്കൻഡറിയിൽ 100% വിജയം നേടിയവയിൽ 7 സർക്കാർ സ്കൂളുകൾ മാത്രം. വിജയം കുറഞ്ഞതിനെപ്പറ്റി രണ്ടാഴ്ചയ്ക്കുള്ളിൽ അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ മന്ത്രി വി.ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർക്കു നിർദേശം നൽകി. റെഗുലർ വിഭാഗത്തിൽ 374755 പേർ പരീക്ഷ എഴുതിയതിൽ 294888 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. വിജയശതമാനം 78.69. കഴിഞ്ഞ വർഷം വിജയശതമാനം 82.95% ആയിരുന്നു. 4.26% ആണ് ഇത്തവണത്തെ വിജയശതമാനം കുറഞ്ഞത്.

വിഎച്ച്എസ്‌ഇ പരീക്ഷ എഴുതിയ 27586 വിദ്യാർഥികളിൽ 19702 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. വിജയശതമാനം 71.42. കഴിഞ്ഞ വര്ഞഷം ഇത് 78.39% ആയിരുന്നു. മുൻവർഷത്തെ അപേക്ഷിച്ച് 6.97% കുറവാണ് ഇത്തവണ ഉണ്ടായത്.
എച്ച്എസ്എസ്, വിഎച്ച്എസ്എസ് സേ പരീക്ഷകൾക്ക് 13 വരെ അപേക്ഷിക്കാം. പുനർമൂല്യനിർണയം, ഫോട്ടോകോപ്പി, സൂക്ഷ്മ പരിശോധന എന്നിവയ്ക്ക് 14 വരെയും അപേക്ഷ നൽകാം. ജൂൺ 12 മുതൽ 24 വരെ സേ പരീക്ഷ നടക്കും.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story