
കടല്‍ഷോഭം: നിയന്ത്രണം തെറ്റി തീരത്തടിഞ്ഞ ബാര്‍ജിലെ ജീവനക്കാരെ രക്ഷപ്പെടുത്തി
July 17, 2018ആലപ്പുഴ: കടല്‍ഷോഭത്തെ തുടര്‍ന്ന് ആലപ്പുഴ വണ്ടാനം നീര്‍ക്കുന്നത്ത് നിയന്ത്രണം തെറ്റി തീരത്തടിഞ്ഞ ബാര്‍ജിലെ ജീവനക്കാരെ രക്ഷപ്പെടുത്തി. നാവികസേനയുടെ ഹെലികോപ്ടര്‍ എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ബാര്‍ജിലുണ്ടായ രണ്ടും കപ്പലിലെയും ഏഴും ജീവനക്കാരെ രക്ഷപ്പെടുത്തി. ഈ ജീവനക്കാരെ എമിഗ്രേഷന്‍ നടപടിക്കായി തീരസംരക്ഷണ സേനക്ക് കൈമാറി.