മൈജി ഷഓമി സൂപ്പർ സ്മാർട്ട് സെയിൽ 23ന് അവസാനിക്കും
May 21, 2024കോഴിക്കോട്: ലോക പ്രശസ്ത സ്മാർട്ട് ഫോൺ ബ്രാൻഡായ ഷഓമിയും മൈജിയും ചേർന്ന് നടത്തുന്ന മൈജി ഷഓമി സൂപ്പർ സ്മാർട്ട് സെയിൽ ഈ മാസം 23ന് അവസാനിക്കും. എല്ലാ മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകളിലും നടക്കുന്ന ഈ സെയിലിൽ ഷഓമി ഫോണുകൾ പർച്ചേസ് ചെയ്യുമ്പോൾ ഉറപ്പായ സമ്മാനങ്ങളും ലക്കി ഡ്രോയിലൂടെ തിരഞ്ഞെടുക്കുന്നവർക്ക് ഷഓമിയുടെ 5999 രൂപ വിലയുള്ള സ്മാർട്ട് സ്പീക്കറുമാണ് ലഭിക്കുന്നത്.
10000രൂപക്ക് താഴെയുള്ള ഷഓമി ഫോണുകൾ പർച്ചേസ് ചെയ്യുമ്പോൾ മൈജി 2 വർഷ വാറന്റി സൗജന്യമായുണ്ട്. 10,000 രൂപ മുതൽ 19,999 രൂപ വരെയുള്ള ഷഓമി ഫോണുകൾ പർച്ചേസ് ചെയ്യുമ്പോൾ 2798 രൂപ വിലയുള്ള പതിനായിരം mAh പവർ ബാങ്കും, വയേർഡ് ഇയർ ഫോണും സമ്മാനമായി ലഭിക്കും. 20,000 രൂപ മുതൽ 29,999 രൂപ വരെയുള്ള ഫോണുകളിൽ 5,999 രൂപയുടെ സ്മാർട്ട് വാച്ച് ലഭിക്കുന്നു. 30,000 രൂപ മുതൽ 39,999 രൂപ വരെയുള്ള ഫോണുകൾക്കൊപ്പം ആകെ 8,498 രൂപ വിലയുള്ള ഇയർ ബഡും ബ്ലൂ ടൂത്ത് സ്പീക്കറും സമ്മാനം ലഭിക്കുമ്പോൾ, 40,000 രൂപ മുതലുള്ള ഷഓമി ഫോണുകളിൽ 19,998 രൂപയുടെ സ്മാർട്ട് വാച്ചും ഇയർ ബഡ്ഡുമാണ് സമ്മാനം.