വെസ്‌റ്റ് ഏഷ്യ സൂപ്പര്‍ ലീഗില്‍ മത്സരിക്കാന്‍ തമിഴ്‌നാട്‌, ഇന്ത്യയെ പ്രതിനിധീകരിച്ച്‌ തമിഴ്‌നാട്‌

വെസ്‌റ്റ് ഏഷ്യ സൂപ്പര്‍ ലീഗില്‍ മത്സരിക്കാന്‍ തമിഴ്‌നാട്‌, ഇന്ത്യയെ പ്രതിനിധീകരിച്ച്‌ തമിഴ്‌നാട്‌

May 24, 2024 0 By Editor

ചെന്നൈ: ഖത്തര്‍ ലുസൈല്‍ സ്‌പോര്‍ട്‌സ്‌ ഹാളില്‍ ആരംഭിക്കുന്ന വെസ്‌റ്റ് ഏഷ്യ സൂപ്പര്‍ ലീഗ്‌ ബാസ്‌കറ്റ്‌ബോളില്‍ ഇന്ത്യയെ പ്രതിനീധികരിക്കുന്നത്‌ തമിഴ്‌നാട്‌. കോച്ച്‌
സി.വി. സണ്ണിയും കളിക്കാരന്‍ പ്രണവ്‌ പ്രിന്‍സും തമിഴ്‌നാട്‌ ടീമിലെ മലയാളി സാന്നിധ്യമാണ്‌. യു.എസിലെ ജെയിംസ്‌ ആന്റണി ഫാര്‍, ബ്രയാന്‍ കരിയോണ്‍ ഹാലംസ്‌ എന്നിവരാണ്‌ ടീമിലെ അതിഥി താരങ്ങള്‍.

ഫൈനല്‍ എട്ടില്‍ രണ്ട്‌ ഗ്രൂപ്പുകളായാണു മത്സരം. രണ്ട്‌ തവണ ഗള്‍ഫ്‌ ലീഗ്‌ ചാമ്പ്യന്‍മാരായ കുവൈറ്റ്‌ക്ല ബ്ബും കസ്‌മയിലെ ഷഹര്‍ദാരി ഗോര്‍ഗനും ഉള്‍പ്പെടുന്ന ഗ്രൂപ്പ്‌ ബിയിലാണു തമിഴ്‌നാട്‌. ഗ്രൂപ്പ്‌ എയില്‍ സോണ്‍ ചാമ്പ്യന്‍മാരായ അല്‍ റിയാദി, നിലവിലെ ചാമ്പ്യന്‍മാരായ മനാമ, സഗെസെ സ്‌പോര്‍ട്‌സ്‌ക്ല ബ്‌, ബിസി അസ്‌താന എന്നിവരാണ്‌. ഗള്‍ഫ്‌ ലീഗ്‌ ജേതാക്കളായ കുവൈത്ത്‌ക്ല ബ്ബിനെയാണ്‌ തമിഴ്‌നാട്‌ ആദ്യ മത്സരത്തില്‍ നേരിടുക. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട്‌ ടീമുകള്‍ സെമി ഫൈനലിലേക്ക്‌ മുന്നേറും. മൂന്ന്‌, നാല്‌ സ്‌ഥാനക്കാര്‍ പുറത്താകും. ജൂണ്‍ ഒന്‍പത്‌ മുതല്‍ 15 വരെ ദുബായില്‍ നടക്കുന്ന ഉദ്‌ഘാടന ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍സ്‌ ലീഗ്‌ ഏഷ്യയില്‍ (ബിസിഎല്‍ ഏഷ്യ) രണ്ട്‌ ഫൈനലിസ്‌റ്റുകള്‍ ഇടം നേടും.
ടീം തമിഴ്‌നാട്‌- മുയിന്‍ ബെക്ക്‌, എം. ലോകേശ്വരന്‍, പ്രശാന്ത്‌ സിങ്‌ റാവത്ത്‌, പ്രണവ്‌ പ്രിന്‍സ്‌, അരവിന്ദ്‌ കുമാര്‍ മുത്തുകൃഷ്‌ണന്‍, സൂര്യ ബി., ബല്‍ ധനേശ്വരന്‍, അരവിന്ദ്‌ അണ്ണാദുരൈ, അനന്തരാജ്‌ ഈശ്വരന്‍, ബി. കാര്‍ത്തിക്‌ ജെയിംസ്‌ ആന്റണി ഫാര്‍, ബ്രയാന്‍ കരിയോണ്‍ ഹാലൂംസ്‌. കോച്ച്‌: സി.വി. സണ്ണി.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam