മൂന്നാമതും മോദി സർക്കാർ; എൻഡിഎ 350 കടക്കും; തുടർഭരണം ഉറപ്പെന്ന് പ്രവചിച്ച് എക്സിറ്റ് പോളുകൾ

രാജ്യം കാത്തിരുന്ന എക്സിറ്റ് പോൾ ഫലങ്ങൾ എത്തിതുടങ്ങി. എൻഡിഎ സർക്കാരിന് തുടർഭരണം ലഭിക്കുമെന്ന രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തലുകളെ സാധൂകരിക്കുന്ന ഫലങ്ങളാണ് പുറത്തുവരുന്നത്.

മട്രൈസ് എക്സിറ്റ് പോൾ പ്രകാരം രാജ്യത്ത് എൻഡിഎ വീണ്ടും അധികാരത്തിൽ വരും. 353-368 സീറ്റുകൾ വരെ എൻഡിഎ നേടും. ഇൻഡി മുന്നണി 118-133 സീറ്റുകളിൽ ഒതുങ്ങുമെന്നും മറ്റുള്ളവയ്‌ക്ക് 43-48 സീറ്റുകൾ വരെ ലഭിക്കാമെന്നും മട്രൈസ് പ്രവചിക്കുന്നു. റിപ്പബ്ലിക് ടിവിയുടെ PMARQ എക്സിറ്റ് പോൾ ഫലങ്ങൾ എൻഡിഎ- 359, ഇൻഡി സംഖ്യം- 154, മറ്റുള്ളവ‌ർ – 30 എന്നിങ്ങനെയാണ് പ്രവചിക്കുന്നത്.

ചില സംസ്ഥാനങ്ങളിലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള എക്സിറ്റ് പോളുകളും പുറത്തുവരുന്നുണ്ട്. ഉത്തർപ്രദേശിലെ 80 സീറ്റുകളിൽ 69 മണ്ഡലങ്ങളും എൻഡിഎ സ്വന്തമാക്കുമെന്നാണ് PMARQ എക്സിറ്റ് പോൾ പ്രവചിക്കുന്നത്. 11 സീറ്റുകൾ ഇൻഡി മുന്നണി നേടുമെന്നും എക്സിറ്റ് പോൾ സൂചിപ്പിക്കുന്നു. അതേസമയം മട്രൈസ് എക്സിറ്റ് പോളുകൾ പ്രകാരം യുപിയിൽ 69-74 സീറ്റുകൾ വരെ എൻഡിഎ സഖ്യം കരസ്ഥമാക്കും. ഇൻഡി മുന്നണിക്ക് 6-11 സീറ്റുകളും ലഭിച്ചേക്കും. ബിഎസ്പിക്ക് ഒറ്റ സീറ്റ് പോലും കിട്ടില്ലെന്നാണ് മട്രൈസിന്റെ പ്രവചനം.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story