റഷ്യയിലെ ആരാധനാലയങ്ങളില്‍ വെടിവെയ്പ്പിൽ പൊലീസുകാര്‍ ഉള്‍പ്പെടെ 9 പേര്‍ കൊല്ലപ്പെട്ടു
മോസ്ക്കോ; റഷ്യയിലെ ആരാധനാലയങ്ങളില്‍ വെടിവെയ്പ്പ്. ഡര്‍ബന്‍റ്, മഖാഖോല നഗരങ്ങളിലെ രണ്ട് പള്ളികളിലും ജൂത ആരാധനാലയത്തിലുമായിരുന്നു വെടിവെയ്പ്പ്. ആക്രമണത്തില്‍ പൊലീസുകാരുള്‍പ്പെടെ 9 പേര്‍ കൊല്ലപ്പെട്ടു. ആയുധധാരികൾ പള്ളികളിലെത്തിയവര്‍ക്കുനേരെ നേരെ വെടിയുതിർക്കുകയായിരുന്നു.…

മോസ്ക്കോ; റഷ്യയിലെ ആരാധനാലയങ്ങളില്‍ വെടിവെയ്പ്പ്. ഡര്‍ബന്‍റ്, മഖാഖോല നഗരങ്ങളിലെ രണ്ട് പള്ളികളിലും ജൂത ആരാധനാലയത്തിലുമായിരുന്നു വെടിവെയ്പ്പ്. ആക്രമണത്തില്‍ പൊലീസുകാരുള്‍പ്പെടെ 9 പേര്‍ കൊല്ലപ്പെട്ടു.
ആയുധധാരികൾ പള്ളികളിലെത്തിയവര്‍ക്കുനേരെ നേരെ വെടിയുതിർക്കുകയായിരുന്നു. വെടിവെയ്പ്പിനെ തുടര്‍ന്ന് പള്ളിയില്‍ വലിയ രീതിയില്‍ തീ പടര്‍ന്നുപിടിച്ചു. പള്ളിയില്‍ നിന്നും വലിയ രീതിയില്‍ പുക ഉയരുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു.
ആക്രമണത്തിൽ ഒരു പുരോഹിതനും കൊല്ലപ്പെട്ടു. നാല് അക്രമികളും പൊലീസിന്‍റെ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ നടക്കുന്നതായി പൊലീസ് അറിയിച്ചു. ആരാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്ന് വ്യക്തമല്ല. മുൻപ് ഭീകരാക്രമണങ്ങൾ നടന്നിട്ടുളള മേഖലയാണിത്.