മക്കളെ  സാക്ഷിയാക്കി അനുജക്ക് താലിചാർത്തി ധർമജൻ ബോൾഗാട്ടി

മക്കളെ സാക്ഷിയാക്കി അനുജക്ക് താലിചാർത്തി ധർമജൻ ബോൾഗാട്ടി

June 24, 2024 0 By Editor

നടൻ ധർമജൻ ബോൾഗാട്ടിയും അനുജയും നിയമപരമായി വിവാഹിതരായി. മക്കളെ സാക്ഷിയാക്കിയാണ് ധർമജൻ അനുജയുടെ കഴുത്തിൽ താലി ചാർത്തിയത്. നേരത്തേ വിവാഹിതരായിരുന്നുവെങ്കിലും ഇരുവരും വിവാഹം രജിസ്റ്റർ ചെയ്തിരുന്നില്ല. അത് പിന്നീട് പലയിടങ്ങളിലും പ്രശ്നമായി വന്നു. അങ്ങനെയാണ് വിവാഹം രജിസ്റ്റർ ചെയ്യാൻ ആലോചിച്ചത്.

അനുജയുമായി ഒളി​ച്ചോടി ഒരു ക്ഷേത്രത്തിൽ വിവാഹചടങ്ങുകൾ നടത്തുകയായിരുന്നു. 16 വർഷമായി ഇരുവരും ഒന്നിച്ചിട്ട്.രണ്ട് പെൺമക്കളാണ്  വേദയും വൈഗയും. വീണ്ടും വിവാഹം കഴിച്ച ധർമജനും അനുജക്കും നിരവധി പേർ ആശംസകൾ നേർന്നു.

മിമിക്രി വേദികളിലൂടെയാണ് ധർമജൻ ബോൾഗാട്ടി കലാരംഗത്ത് സജീവമായത്. പാപ്പി അപ്പച്ച ആണ് ആദ്യസിനിമ. പാച്ചുവും കോവാലനും, ഓർഡിനറി, ചാപ്റ്റേഴ്സ്, ഐസക് ന്യൂട്ടൺ സൺ ഓഫ് ഫിലിപ്പോസ്, അരികിൽ ഒരാൾ, വസന്തത്തിന്റെ കനൽവഴികളിൽ, ഒന്നും മിണ്ടാതെ, അമർ അക്ബർ ആന്റണി, കട്ടപ്പനയിലെ ഹൃതിക് റോഷൻ, പവി കെയർടേക്കർ തുടങ്ങി നിരവധി സിനിമകളിൽ വേഷമിട്ടു. സിനിമാല അടക്കം നിരവധി ടെലിവിഷൻ ഷോകളിലും പ​ങ്കെടുത്തു.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam