കോഴിക്കോട്ട് സമൂഹമാധ്യമത്തിലൂടെ അശ്ലീല സന്ദേശമയച്ചതു ചോദ്യം ചെയ്ത യുവതിക്ക് മർദനം; പ്രതി മിർഷാദിനായി  തിരച്ചിൽ

കോഴിക്കോട്ട് സമൂഹമാധ്യമത്തിലൂടെ അശ്ലീല സന്ദേശമയച്ചതു ചോദ്യം ചെയ്ത യുവതിക്ക് മർദനം; പ്രതി മിർഷാദിനായി തിരച്ചിൽ

June 28, 2024 0 By Editor

കോഴിക്കോട്: സമൂഹമാധ്യമത്തിലൂടെ അശ്ലീല സന്ദേശമയച്ചതു ചോദ്യം ചെയ്ത യുവതിയെ ക്രൂരമായി മർദിച്ചതായി പരാതി. ഓമശ്ശേരി നടമ്മൽപൊയിലിൽ ആണ് യുവതിക്കു നേരെ കഴിഞ്ഞദിവസം ആക്രമണമുണ്ടായത്. ആക്രമണത്തിൽ യുവതിയുടെ കണ്ണിനു പരുക്കേറ്റു.

പ്രദേശവാസിയായ മിർഷാദ് ആണ് ആക്രമിച്ചതെന്നാണ് പരാതി. കഴുത്തിനു കുത്തിപ്പിടിച്ച് മർദിച്ചെന്നും തുടർന്നു തലകറങ്ങി വീണെന്നും യുവതി പറഞ്ഞു. സംഭവത്തിൽ കൊടുവള്ളി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രതി ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam