ട്വന്റി 20 ലോകചാമ്പ്യന്മാരായ ഇന്ത്യൻ ടീം ഇന്ന് ഡൽഹിയിലെത്തും
ഡൽഹി: ട്വന്റി 20 ലോകചാമ്പ്യന്മാരായ ഇന്ത്യൻ ടീം ഇന്ന് ഡൽഹിയിലെത്തും. ചുഴലിക്കാറ്റിനെ തുടർന്ന് ബാർബഡോസിൽ കുടുങ്ങിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ബിസിസിഐയുടെ പ്രത്യേക വിമാനത്തിലാണ് നാട്ടിലേക്കെത്തിക്കുന്നത്. ബാർബഡോസിൽ…
ഡൽഹി: ട്വന്റി 20 ലോകചാമ്പ്യന്മാരായ ഇന്ത്യൻ ടീം ഇന്ന് ഡൽഹിയിലെത്തും. ചുഴലിക്കാറ്റിനെ തുടർന്ന് ബാർബഡോസിൽ കുടുങ്ങിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ബിസിസിഐയുടെ പ്രത്യേക വിമാനത്തിലാണ് നാട്ടിലേക്കെത്തിക്കുന്നത്. ബാർബഡോസിൽ…
ഡൽഹി: ട്വന്റി 20 ലോകചാമ്പ്യന്മാരായ ഇന്ത്യൻ ടീം ഇന്ന് ഡൽഹിയിലെത്തും. ചുഴലിക്കാറ്റിനെ തുടർന്ന് ബാർബഡോസിൽ കുടുങ്ങിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ബിസിസിഐയുടെ പ്രത്യേക വിമാനത്തിലാണ് നാട്ടിലേക്കെത്തിക്കുന്നത്.
ബാർബഡോസിൽ കുടങ്ങിയ മാധ്യമപ്രവർത്തകരും ഇന്ത്യൻ ടീമിനൊപ്പം നാട്ടിലെത്തും. ഇന്ത്യൻ സമയം രാവിലെ 6.20 ഓടെ വിമാനം ഡൽഹി വിമാനത്താവളത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രാവിലെ 11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ ഇന്ത്യൻ ടീം അംഗങ്ങൾ എത്തിച്ചേരും. പിന്നാലെ മുംബൈയിലേക്ക് താരങ്ങൾ പോകും. വൈകീട്ട് അഞ്ച് മണി മുതലാണ് ലോകചാമ്പ്യന്മാരുടെ ആഘോഷപരിപാടികൾ. മുംബൈയിലെ മറൈൻ ഡ്രൈവ് മുതൽ വാങ്കഡെ സ്റ്റേഡിയം വരെ ഇന്ത്യൻ ടീമിന്റെ റോഡ്ഷോ നടത്താനാണ് പദ്ധതി. ആരാധകർക്ക് റോഡ്ഷോ സ്റ്റാർ സ്പോർട്സിൽ തത്സമയം കാണാം.
ട്വന്റി 20 ലോകകപ്പിൽ ഒരു മത്സരംപോലും പരാജയപ്പെടാതെയാണ് ഇന്ത്യൻ ടീം കിരീടം സ്വന്തമാക്കിയത്. ട്വന്റി 20 ലോകകപ്പ് രണ്ട് തവണ സ്വന്തമാക്കിയ മൂന്ന് ടീമുകളിലൊന്ന് ഇന്ത്യയാണ്. മുമ്പ് ഇംഗ്ലണ്ടും വെസ്റ്റ് ഇൻഡീസുമാണ് രണ്ട് തവണ ലോകചാമ്പ്യന്മാരായിട്ടുള്ളത്. പാകിസ്താൻ, ശ്രീലങ്ക, ഓസ്ട്രേലിയ ടീമുകൾ ഓരോ തവണയും ലോകകിരീടം സ്വന്തമാക്കിയിട്ടുണ്ട്.