സൂറത്തിൽ ആറ് നില കെട്ടിടം തകര്‍ന്നുവീണ സംഭവം: മൂന്ന് പേര്‍ക്ക് ദാരൂണാന്ത്യം

സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ ആറുനില കെട്ടിടം തകർന്ന് വീണു. സംഭവത്തിൽ മൂന്നുപേര്‍  മരിച്ചതായാണ് ഏറ്റവും പുതിയ വിവരം. കെട്ടിടത്തിൻ്റെ അവശിഷ്ടങ്ങളിൽ അഞ്ചുപേർ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. എൻഡിആർഎഫ്…

സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ ആറുനില കെട്ടിടം തകർന്ന് വീണു. സംഭവത്തിൽ മൂന്നുപേര്‍ മരിച്ചതായാണ് ഏറ്റവും പുതിയ വിവരം. കെട്ടിടത്തിൻ്റെ അവശിഷ്ടങ്ങളിൽ അഞ്ചുപേർ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്.

എൻഡിആർഎഫ് ഉൾപ്പെടെയുള്ള സംഘം രക്ഷാപ്രവർത്തനം തുടരുകയാണ്. അപകടത്തിൽ ഒരാളെ പരിക്കുകളോടെ രക്ഷപെടുത്തി. അപകടത്തിൻ്റെ കാരണം വ്യക്തമല്ല. പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി.

ഗാര്‍മെൻ്റ് ഫാക്ടറി തൊഴിലാളികൾ കുടുംബത്തോടൊപ്പം വാടകയ്ക്ക് താമസിച്ചിരുന്ന കെട്ടിടമാണ് തകര്‍ന്നുവീണതെന്നാണ് വിവരം. കാശിഷ് ശര്‍മ്മയെന്ന 23കാരിയെയാണ് രക്ഷിച്ചത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

കെട്ടിടത്തിൻ്റെ ഓരോ നിലയിലും അഞ്ചോ ആറോ ഫ്ലാറ്റുകൾ ഉണ്ടായിരുന്നുവെന്നാണ് വിവരം. എത്ര പേര്‍ അപകടത്തിൽപെട്ടു എന്ന് വ്യക്തമല്ല. രാഷ്ട്രീയ നേതാക്കളും സര്‍ക്കാര്‍ പ്രതിനിധികളും സ്ഥലത്തെത്തി.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story