ലൈസൻസ് റദ്ദാക്കിയതിനെ തുടര്‍ന്ന് 14 ഉല്‍പ്പന്നങ്ങള്‍ നിർത്തലാക്കി പതഞ്ജലി
ദില്ലി: ലൈസന്‍സുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് തങ്ങളുടെ 14 ഉല്‍പ്പന്നങ്ങള്‍ നിര്‍ത്തലാക്കിയെന്ന് പതഞ്ജലി ആയുര്‍വേദ സുപ്രീം കോടതിയെ അറിയിച്ചു. ഉത്തരാഖണ്ഡ് ലൈസന്‍സിങ് അതോറിറ്റിയാണ് ഏപ്രിലില്‍ ലൈസന്‍സുകള്‍ റദ്ദാക്കിയത്. വില്‍ക്കാന്‍…
ദില്ലി: ലൈസന്‍സുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് തങ്ങളുടെ 14 ഉല്‍പ്പന്നങ്ങള്‍ നിര്‍ത്തലാക്കിയെന്ന് പതഞ്ജലി ആയുര്‍വേദ സുപ്രീം കോടതിയെ അറിയിച്ചു. ഉത്തരാഖണ്ഡ് ലൈസന്‍സിങ് അതോറിറ്റിയാണ് ഏപ്രിലില്‍ ലൈസന്‍സുകള്‍ റദ്ദാക്കിയത്. വില്‍ക്കാന്‍…
ദില്ലി: ലൈസന്‍സുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് തങ്ങളുടെ 14 ഉല്‍പ്പന്നങ്ങള്‍ നിര്‍ത്തലാക്കിയെന്ന് പതഞ്ജലി ആയുര്‍വേദ സുപ്രീം കോടതിയെ അറിയിച്ചു. ഉത്തരാഖണ്ഡ് ലൈസന്‍സിങ് അതോറിറ്റിയാണ് ഏപ്രിലില്‍ ലൈസന്‍സുകള്‍ റദ്ദാക്കിയത്. വില്‍ക്കാന്‍ അനുമതിയില്ലാത്ത ഉല്‍പ്പന്നങ്ങള്‍ പിന്‍വലിക്കാന്‍ തങ്ങളുടെ 5606 അംഗീകൃത സ്റ്റോറുകള്‍ക്ക് നിര്‍ദേശം നല്‍കിയെന്നും ഈ ഉല്‍പ്പന്നങ്ങളുടെ പരസ്യം പിന്‍വലിച്ചുവെന്നും പതഞ്ജലി അറിയിച്ചു.
ഇതുസംബന്ധിച്ച സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ സുപ്രീം കോടതി പതഞ്ജലിയോട് ആവശ്യപ്പെട്ടു. കേസ് ജൂലൈ 30ന് വീണ്ടും പരിഗണിക്കും.
അലോപ്പതി മരുന്നുകള്‍ക്കും കൊവിഡ് വാക്‌സിനുകള്‍ക്കുമെതിരെ പതഞ്ജലി തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ചാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പരാതി നല്‍കിയത്.
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയതിന് മാപ്പുപറയാനും ഇവ പിന്‍വലിക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. അതിനിടെ സുപ്രീംകോടതിക്കെതിരേ പ്രസ്താവന നടത്തിയതിന് മാപ്പപേക്ഷ പ്രസിദ്ധീകരിച്ചതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ് ആര്‍.വി. അശോകന്‍ അറിയിച്ചു. ഐ.എം.എ.യുടെ മാസികയിലും വെബ്സൈറ്റിലും വാര്‍ത്താ ഏജന്‍സിയിലും മാപ്പപേക്ഷ പ്രസിദ്ധീകരിച്ചെന്നും അദ്ദേഹം പറഞ്ഞു. ഈ കേസ് ഓഗസ്റ്റ് ആറാം തിയതിയിലേക്ക് മാറ്റിയിരിക്കുകയാണ്.