കഞ്ചാവ് വലിക്കാന്‍ ഉപയോഗിക്കുന്ന പൈപ്പും യദുവില്‍ നിന്നും കണ്ടെടുത്തു; സിപിഎം വാദം തള്ളി എക്‌സൈസ്

പത്തനംതിട്ടയില്‍ സിപിഎം അംഗത്വമെടുത്തയാളില്‍ നിന്നും കഞ്ചാവ് പിടിച്ച കേസില്‍ സിപിഎം വാദം തള്ളി എക്‌സൈസ്. സിപിഎം അംഗമായ മൈലാടുംപാറ സ്വദേശി യദുകൃഷ്ണന്റെ കയ്യില്‍ നിന്ന് കഞ്ചാവും വലിക്കാന്‍…

പത്തനംതിട്ടയില്‍ സിപിഎം അംഗത്വമെടുത്തയാളില്‍ നിന്നും കഞ്ചാവ് പിടിച്ച കേസില്‍ സിപിഎം വാദം തള്ളി എക്‌സൈസ്. സിപിഎം അംഗമായ മൈലാടുംപാറ സ്വദേശി യദുകൃഷ്ണന്റെ കയ്യില്‍ നിന്ന് കഞ്ചാവും വലിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണവും കണ്ടെടുത്തതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. എക്‌സൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയതെന്നും വ്യക്തമാക്കുന്നു.

കഞ്ചാവ് പിടികൂടിയതും കേസ് എടുത്തതുമെല്ലാം ഇന്‍സ്‌പെക്ടറാണെന്നും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പത്തനംതിട്ട എക്‌സൈസ് വിഭാഗം റിപ്പോര്‍ട്ട് നല്‍കി. സംഘപരിവാര്‍ ബന്ധമുള്ള ഉദ്യോഗസ്ഥര്‍ ഗൂഢാലോചന നടത്തി യദുകൃഷ്ണനെതിരെ കള്ളക്കേസ് എടുത്തെന്നായിരുന്നു സിപിഎം ആരോപിച്ചിരുന്നത്.

അതിനിടെ തന്നെ കള്ളക്കേസില്‍ കുടുക്കുന്നുവെന്ന് കാട്ടി യദുകൃഷ്ണന്‍ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. തന്റെ കയ്യില്‍ നിന്നും കഞ്ചാവ് പിടികൂടിയിട്ടില്ലെന്നും യദു പരാതിയില്‍ പറയുന്നു. മൈലാടുംപാറ സ്വദേശിയായ യദുകൃഷ്ണന്‍ കാപ്പ കേസ് പ്രതി ശരണ്‍ചന്ദ്രനൊപ്പം വെള്ളിയാഴ്ചയാണ് സിപിഎമ്മില്‍ ചേര്‍ന്നത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story