ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകര്‍ത്തെറിഞ്ഞ് സ്പെയിന് യൂറോ കപ്പിൽ നാലാം കിരീടം

ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകര്‍ത്തെറിഞ്ഞ് സ്പെയിന് യൂറോ കപ്പിൽ നാലാം കിരീടം

July 15, 2024 0 By Editor

ബർലിൻ∙: ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകര്‍ത്തെറിഞ്ഞ് സ്പെയിന് യൂറോ കപ്പിൽ നാലാം കിരീടം. നിക്കോ വില്യംസ് (47), മികേൽ ഒയർസബാൽ എന്നിവരാണ് സ്പെയിനിനായി ഗോൾ നേടിയത്. പകരക്കാരൻ കോൾ പാമർ 73–ാം മിനിറ്റിൽ ഇംഗ്ലണ്ടിന്റെ ആശ്വാസ ഗോൾ കണ്ടെത്തി. തുടർച്ചയായ രണ്ടാം തവണയാണ് ഇംഗ്ലണ്ട് യൂറോ കപ്പ് ഫൈനലിൽ തോൽക്കുന്നത്. കഴിഞ്ഞ തവണ ഇറ്റലിയോട് ഷൂട്ടൗട്ടിൽ ഇംഗ്ലണ്ട് വീണിരുന്നു. 1964, 2008, 2012 വർഷങ്ങളിലാണ് സ്പെയിൻ മുൻപ് യൂറോ കപ്പ് വിജയിച്ചത്.