
മുന്നറിയിപ്പ് നല്‍കി ആപ്പിള്‍; വീണ്ടും ഫോണ്‍ ചോര്‍ത്താന്‍ ശ്രമമെന്ന് കെ സി വേണുഗോപാല്‍
July 14, 2024ഡൽഹി: കോൺഗ്രസ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ ഐഫോണും ചാരസോഫ്റ്റ്‍വെയർ ആക്രമണത്തിനു വിധേയമായിട്ടുണ്ടാകാമെന്ന് ആപ്പിൾ കമ്പനിയുടെ മുന്നറിയിപ്പ്.
ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി അധ്യക്ഷയുമായ മെഹ്ബൂബ മുഫ്തിയുടെ മകൾ ഇൽതിജ മുഫ്തി, കോൺഗ്രസുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന പുഷ്പരാജ് ദേശ്പാണ്ഡെ എന്നിവർക്കും സമാനമായ മുന്നറിയിപ്പു കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു.
കഴിഞ്ഞ നവംബറിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, കെ.സി.വേണുഗോപാൽ തുടങ്ങിയവരുടെ ഫോണുകളിലെ വിവരങ്ങൾ ചോർത്താൻ ‘സർക്കാർ സ്പോൺസേഡ് ഹാക്കർമാർ’ ശ്രമിച്ചിട്ടുണ്ടാകാമെന്നു മുന്നറിയിപ്പുണ്ടായിരുന്നു. 2021 മുതലാണ് ഇത്തരത്തിലുള്ള മുന്നറിയിപ്പുകൾ ആപ്പിൾ നൽകിത്തുടങ്ങിയത്.