പി.എസ്.സി വിളിക്കുന്നു ; ആഗസ്റ്റ് 14 വരെ ഓൺലൈനായി അപേക്ഷിക്കാം
കേരള പബ്ലിക് സർവിസ് കമീഷൻ (പി.എസ്.സി) കാറ്റഗറി നമ്പർ 188 മുതൽ 231/2024 വരെ തസ്തികകളിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം ജൂലൈ 15ലെ അസാധാരണ…
കേരള പബ്ലിക് സർവിസ് കമീഷൻ (പി.എസ്.സി) കാറ്റഗറി നമ്പർ 188 മുതൽ 231/2024 വരെ തസ്തികകളിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം ജൂലൈ 15ലെ അസാധാരണ…
കേരള പബ്ലിക് സർവിസ് കമീഷൻ (പി.എസ്.സി) കാറ്റഗറി നമ്പർ 188 മുതൽ 231/2024 വരെ തസ്തികകളിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു.
വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം ജൂലൈ 15ലെ അസാധാരണ ഗസറ്റിലും www.keralapsc.gov.in/notifications ലിങ്കിലും ലഭ്യമാണ്. ആഗസ്റ്റ് 14 വരെ ഓൺലൈനായി അപേക്ഷിക്കാം. തസ്തികകൾ ചുവടെ:
ജനറൽ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം): അസിസ്റ്റന്റ് പ്രഫസർ-കാർഡിയോളജി, എൻഡോക്രിനോളജി (മെഡിക്കൽ വിദ്യാഭ്യാസം), സിസ്റ്റം മാനേജർ (സർവകലാശാലകൾ), ഡിവിഷനൽ അക്കൗണ്ട്സ് ഓഫിസർ (കെ.എസ്.ഇ.ബി), കമ്പ്യൂട്ടർ ഓപറേറ്റർ/അനലിസ്റ്റ്, ഓപറേറ്റർ (ജല അതോറിറ്റി), ടെക്നിക്കൽ അസിസ്റ്റന്റ് ഗ്രേഡ് 2 (ഭക്ഷ്യസുരക്ഷാവകുപ്പ്), ട്രേഡ്സ്മാൻ-ടർണിങ് (സാങ്കേതിക വിദ്യാഭ്യാസം), ഇലക്ട്രീഷ്യൻ (ഫാർമസ്യൂട്ടിക്കൽ കോർപറേഷൻ), മെറ്റീരിയൽസ് മാനേജർ (കയർ മാർക്കറ്റിങ് ഫെഡറേഷൻ), അറ്റൻഡർ (കെ.എസ്.ഐ.ഡി.സി);
ജില്ലതലം: ഹൈസ്കൂൾ ടീച്ചർ (മലയാളം) (തസ്തികമാറ്റം വഴി) (ഒഴിവുകൾ എറണാകുളം, തൃശൂർ, കാസർകോട്, കോട്ടയം ജില്ലകളിൽ); പാർട്ട്ടൈം ഹൈസ്കൂൾ ടീച്ചർ (അറബിക്) (ഒഴിവുകൾ പാലക്കാട്, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, കാസർകോട്) (വിദ്യാഭ്യാസം).
സ്പെഷൽ റിക്രൂട്ട്മെന്റ്: സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 (എസ്.ടി), ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2 (എസ്.ടി) (ആരോഗ്യം), ഫാർമസിസ്റ്റ് ഗ്രേഡ് 2 (എസ്.ടി) (ഹോമിയോപ്പതി), ക്ലർക്ക് (എസ്.ടി) (വിവിധ വകുപ്പുകൾ) ഫോറസ്റ്റ് വാച്ചർ (പ്രത്യേക നിയമനം) (എസ്.ടി).
എൻ.സി.എ റിക്രൂട്ട്മെന്റ്: അസിസ്റ്റന്റ് പ്രഫസർ-നെഫ്രോളജി (എസ്.ഐ.യു.സി നാടാർ/ഒ.ബി.സി), അനാട്ടമി (എസ്.ടി), അനസ്തേഷ്യോളജി (എസ്.സി.സി.സി) (മെഡിക്കൽ വിദ്യാഭ്യാസം), മാനേജർ (ഇ.ടി.ബി) (വന വികസന കോർപറേഷൻ); പൊലീസ് കോൺസ്റ്റബിൾ (മുസ്ലിം) (ഇന്ത്യ റിസർവ് ബറ്റാലിയൻ), ഗോഡൗൺ മാനേജർ (എസ്.സി) (കൺസ്യൂമർ ഫെഡറേഷൻ); ഹൈസ്കൂൾ ടീച്ചർ (ജനറൽ) (എസ്.സി),അറബിക് (എസ്.സി/എസ്.ടി), അറബിക് (എൽസി/ആംഗ്ലോ ഇന്ത്യൻ), ഉറുദു (എസ്.സി/എസ്.ടി), തമിഴ് (വിശ്വകർമ), നാച്വറൽ സയൻസ് (തമിഴ് മീഡിയം) (വിശ്വകർമ); ഡ്രോയിങ് ടീച്ചർ (ഹൈസ്കൂൾ) (മലയാളം മീഡിയം) (എസ്.ഐ.യു.സി നാടാർ), സ്വീയിങ് (തയ്യൽ) ടീച്ചർ (ഹൈസ്കൂൾ) (എസ്.ഐ.യു.സി നാടാർ/ഒ.ബി.സി/എൽസി/ആംഗ്ലോ ഇന്ത്യൻ), ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) (എൽ.പി.എസ്) (ഒ.ബി.സി/വിശ്വകർമ), പാർട്ട്ടൈം ഹൈസ്കൂൾ ടീച്ചർ (അറബിക്) (എസ്.ടി),പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ് (എൽസി/ആംഗ്ലോ ഇന്ത്യൻ/എസ്.സി/എസ്.ടി) (വിദ്യാഭ്യാസം).
യോഗ്യതാ മാനദണ്ഡങ്ങൾ, അപേക്ഷാ സമർപ്പണത്തിനുള്ള നിർദേശങ്ങൾ, സെലക്ഷൻ നടപടികൾ റിക്രൂട്ട്മെന്റ് വിജ്ഞാപനത്തിലുണ്ട്.