
27ന് ദേശീയപാത ഉപരോധിക്കുമെന്ന് എഐടിയുസി
July 25, 2018വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയുടെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് 27ന് വാണിയന്പാറയില്‍ എഐടിയുസിയുടെ നേതൃത്വത്തില്‍ ദേശീയപാത ഉപരോധിക്കും.
യൂണിയന്റെ 43ാം വാര്‍ഷിക സമ്മേളനം ഒല്ലൂര്‍ എംഎല്‍എ അഡ്വ. കെ.രാജന്‍ ഉദ്ഘാടനം ചെയ്തു. ഒ.ഇ.ജോസഫ് അധ്യക്ഷത വഹിച്ചു. കെ.എ.അബൂബക്കര്‍, എ.വി.അബ്ബാസ്, പി.ഡി.റെജി എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി ഒ.ഇ.ജോസഫ് പ്രസിഡന്റ്, എം.കെ.ലാല്‍ വൈസ് പ്രസിഡന്റ്, അംബുജാക്ഷന്‍ സെക്രട്ടറി, കെ.എ.അബൂബക്കര്‍ ജോയിന്റ് സെക്രട്ടറി, പി.ആര്‍.കൃഷ്ണന്‍, എം.വി.അബൂബക്കര്‍, ടി.ജി.ജോയ് എന്നിവരുള്‍പ്പെടുന്ന കമ്മിറ്റിയെ തെരഞ്ഞെടുത്തു.