ഡബിള്‍സ് പങ്കാളിയായി മരിയ ഷറപ്പോവ പറഞ്ഞത് 3 പേരുകള്‍, ഒരാൾ ക്രിസ്റ്റിയാനോ റൊണാള്‍ഡോ,  അവസാന പേര് അത്രമേല്‍ ഞെട്ടിക്കുന്നതും

ഡബിള്‍സ് പങ്കാളിയായി മരിയ ഷറപ്പോവ പറഞ്ഞത് 3 പേരുകള്‍, ഒരാൾ ക്രിസ്റ്റിയാനോ റൊണാള്‍ഡോ, അവസാന പേര് അത്രമേല്‍ ഞെട്ടിക്കുന്നതും

March 2, 2025 0 By eveningkerala

ലോകത്താകമാനം ഇന്നും ദശലക്ഷക്കണക്കിന് ആരാധകരുള്ള ടെന്നിസ് ഇതിഹാസമാണ് റഷ്യയുടെ മരിയ ഷറപ്പോവ. ഒരുകാലത്തെ ലോക ഒന്നാം നമ്പര്‍ താരം. 36 വേള്‍ഡ് ടൈറ്റിലുകള്‍ താരത്തിന്റെ പേരിലുണ്ട്. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍, വിംബിള്‍ഡണ്‍, യുഎസ് ഓപ്പണ്‍ സിംഗിള്‍സ് കിരീടങ്ങളില്‍ ഷറപ്പോവ മുത്തമിട്ടിട്ടുമുണ്ട്.

ഷറപ്പോവയുടെ മത്സരങ്ങള്‍ ഇപ്പോഴും റീവാച്ച് ചെയ്യുന്ന, ടെന്നിസിനെ അത്രയേറെ സ്‌നേഹിക്കുന്ന വലിയ സമൂഹമുണ്ട്. ചില കൗതുകകരമായ സ്വപ്‌നങ്ങള്‍ കൂടി കൂടെ കൊണ്ടുനടക്കുന്ന താരമാണ് മരിയ. സാധാരണയായി അഭിമുഖങ്ങളില്‍ ടെന്നിസ് താരങ്ങളുടെ നേര്‍ക്ക് സ്ഥിരമായി ഉയരുന്ന ചോദ്യമാണ്, ഒരു ഡബിള്‍സ് മത്സരത്തില്‍ ഒപ്പം കളിക്കാന്‍ ഇഷ്ടപ്പെടുന്ന കായിക പങ്കാളി ആരാണെന്നത്.

3 names maria sharapova says as dream doubles partner but none from tennis and the last name is so big

ഷറപ്പോവയോടും ഇതേ ചോദ്യം ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഏവരെയും അതിശയിപ്പിക്കുന്ന പ്രതികരണമായിരുന്നു താരത്തിന്റേത്. ഷറപ്പോവ താത്പര്യപ്പെടുന്നവരില്‍ ഒരേയൊരാള്‍ മാത്രമാണ് കായിക രംഗത്തുനിന്നുള്ള വ്യക്തി. എന്നാല്‍ ആ വ്യക്തി ടെന്നിസ് കളിക്കാരനല്ലെന്നതുമാണ് കൗതുകകരമായ കാര്യം.

പോര്‍ച്ചുഗലിന്റെ ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ കൂടെ ഡബിള്‍സ് മത്സരം കളിക്കാന്‍ ആഗ്രഹമുണ്ടെന്നാണ് ഷറപ്പോവ വെളിപ്പെടുത്തിയത്. ഒപ്പം കളിക്കാന്‍ ഇഷ്ടമുള്ള രണ്ട് പ്രമുഖ വ്യക്തിത്വങ്ങളുടെ പേരുകള്‍ കൂടി ഷറപ്പോവ പങ്കുവച്ചിട്ടുണ്ട്. അവര്‍ ഇരുവരും കായിക ലോകവുമായി നേരിട്ട് ഒരു ബന്ധവുമില്ലാത്തവരാണെന്നത് മറ്റൊരു കൗതുകം.

തന്റെ സ്വപ്‌നത്തിലെ ഡബിള്‍സ് പങ്കാളികളില്‍ ബ്രിട്ടന്റെ വില്യം രാജകുമാരനുണ്ടെന്ന് താരം മടിയേതുമില്ലാതെ പറഞ്ഞുവച്ചു. ഒടുവിലത്തെ പേര് ആരെയും ഞെട്ടിക്കാന്‍ പോന്നതുമാണ്. അത് മറ്റാരുമല്ല സാക്ഷാല്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. അദ്ദേഹവുമൊത്ത് ഒരിക്കലെങ്കിലും ഡബിള്‍സ് കളിക്കാന്‍ ആഗ്രഹമുണ്ടെന്നാണ് ഷറപ്പോവ പറഞ്ഞത്.