
വിനോദ ഉപകരണങ്ങൾ വിതരണം ചെയ്ത് മണപ്പുറം ഫൗണ്ടേഷൻ
March 20, 2025കോട്ടയം: സാമൂഹിക പ്രതിബദ്ധത പ്രവർത്തനങ്ങളുടെ ഭാഗമായി ഉഴവൂർ മദർ തെരേസ സെപ്ഷ്യൽ സ്‌കൂളിലെ ചിൽഡ്രൻസ് പാർക്കിലേക്ക് വിനോദ ഉപകരണങ്ങൾ വിതരണം ചെയ്ത് മണപ്പുറം ഫൗണ്ടേഷൻ. 1.25 ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് വിതരണം ചെയ്തത്.
മദർ തെരേസ സെപ്ഷ്യൽ സ്‌കൂൾ കോളേജ് കോളേജ് അന്നമ്മ തോമസ്, പ്രിൻസിപ്പൽ ബിബിൻ തോമസ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ രാജീവ് ജോസഫ്, മണപ്പുറം ഫൗണ്ടേഷൻ സിഐഒ ഡി ദാസ്, എസ്എസ്ആർ ഹെഡ് ശിൽപ ട്രീസ സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.