
സർവകലാശാല വാർത്തകൾ
March 20, 2025എം.ജി
പരീക്ഷക്ക് അപേക്ഷിക്കാം
രണ്ടാം സെമസ്റ്റര്‍ എം.പി.ഇ.എസ് (ദ്വിവത്സര പ്രോഗ്രാം 2024 അഡ്മിഷന് െറഗുലര്‍, 2023 അഡ്മിഷന് ഇംപ്രൂവ്മെന്റും സപ്ലിമെന്ററിയും 2021, 2022 അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരീക്ഷ ഏപ്രില്‍ നാലിന് തുടങ്ങും.
മാര്‍ച്ച് 24 വരെ അപേക്ഷിക്കാം. ഫൈനോടുകൂടി മാര്‍ച്ച് 25 വരെയും സൂപ്പര്‍ ഫൈനോടെ മാര്‍ച്ച് 26 വരെയും അപേക്ഷ സ്വീകരിക്കും.
പരീക്ഷാ തീയതി
എട്ടാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് (2021 അഡ്മിഷന് െറഗുലര്‍, 2020 അഡ്മിഷന് സപ്ലിമെന്ററി) പരീക്ഷ ഏപ്രില്‍ രണ്ടിന് ആരംഭിക്കും.
നാലാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് (2023 അഡ്മിഷന് െറഗുലര്‍, 2020 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി -പുതിയ സ്കീം) പരീക്ഷ ഏപ്രില്‍ മൂന്നിന് തുടങ്ങും.
പ്രാക്ടിക്കല്‍
ഏഴാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എം.എസ്സി പ്രോഗ്രാം ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്-ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആൻഡ് മെഷീന് ലേണിങ്, കമ്പ്യൂട്ടര്‍ സയന്‍സ്-ഡേറ്റാ സയന്‍സ് (2021 അഡ്മിഷന് റെഗുലര്‍, 2020 അഡ്മിഷന് ഇംപ്രൂവ്മെന്റും സപ്ലിമെന്ററിയും പുതിയ സ്കീം ഫെബ്രുവരി 2025) പ്രാക്ടിക്കല്‍ പരീക്ഷ മാര്‍ച്ച് 24ന് തുടങ്ങും.�ടൈംടേബിള്‍ വെബ്സൈറ്റില്‍.
ആരോഗ്യ
പരീക്ഷ തീയതി
മൂന്നാം പ്രഫഷനൽ എം.ബി.ബി.എസ് പാർട്ട് 2 (2019 സ്കീം) റെഗുലർ/സപ്ലിമെന്ററി പരീക്ഷ മേയ് 14നും മൂന്നാം സെമസ്റ്റർ ബി.എസ് സി നഴ്സിങ് (2021 സ്കീം) റെഗുലർ/സപ്ലിമെന്ററി പരീക്ഷ ഏപ്രിൽ 16നും ഒന്നാം വർഷ മാസ്റ്റർ ഓഫ് ഒപ്റ്റോമെട്രി (2014 സ്കീം) സപ്ലിമെന്ററി പരീക്ഷ മേയ് അഞ്ചിനും ആരംഭിക്കും.
രണ്ടാം വർഷ മാസ്റ്റർ ഓഫ് ഒപ്റ്റോമെട്രി (2014 സ്കീം) സപ്ലിമെന്ററി പരീക്ഷ മേയ് ഏഴിനും മൂന്നാം വർഷ എം.എസ് സി മെഡിക്കൽ ഫിസിയോളജി (2010 സ്കീം) സപ്ലിമെന്ററി പരീക്ഷ ഏപ്രിൽ 15നും ഒന്നാം സെമസ്റ്റർ ബി.എസ് സി നഴ്സിങ് (2021 സ്കീം) റെഗുലർ/സപ്ലിമെന്ററി പരീക്ഷ ഏപ്രിൽ 22നും രണ്ടാം വർഷ ബി.എസ് സി ഒപ്റ്റോമെട്രി (2010, 2014 & 2016 സ്കീം) സപ്ലിമെന്ററി പരീക്ഷ മേയ് അഞ്ചിനും തുടങ്ങും.
വിശദ വിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റ് www.kuhs.ac.in കാണുക.
കാലിക്കറ്റ്
പരീക്ഷഫലം
തേഞ്ഞിപ്പലം: മൂന്ന്, നാല് സെമസ്റ്റർ (സി.യു.സി.എസ്.എസ്) എം.എ ഇക്കണോമിക്സ് സെപ്റ്റംബർ 2023 ഒറ്റത്തവണ റെഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 29 വരെ അപേക്ഷിക്കാം.
വിദൂര വിഭാഗം നാലാം സെമസ്റ്റർ (2019 പ്രവേശനം) എം.എ ഇക്കണോമിക്സ് സെപ്റ്റംബർ 2023 ഒറ്റത്തവണ റെഗുലർ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 28 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ (സി.യു.സി.ബി.സി.എസ്.എസ്-യു.ജി- 2014, 2015, 2016 പ്രവേശനം) ബി.സി.എ, ബി.എസ് സി സെപ്റ്റംബർ 2022 ഒറ്റത്തവണ റെഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഏപ്രിൽ അഞ്ചുവരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയ ഫലം
മൂന്നാം സെമസ്റ്റർ (സി.ബി.സി.എസ്.എസ് -യു.ജി) ബി.കോം, ബി.ബി.എ, ബി.ടി.എച്ച്.എം, ബി.എച്ച്.ഡി, ബി.എച്ച്.എ (സി.യു.സി.ബി.സി.എസ്.എസ്- യു.ജി) ബി.കോം ഓണേഴ്സ്/പ്രഫഷനൽ നവംബർ 2024 റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകളുടെയും മൂന്നാം സെമസ്റ്റർ (സി.ബി.സി.എസ്.എസ് -യു.ജി – 2019 പ്രവേശനം മുതൽ) ബി.എ, ബി.എസ്.ഡബ്ല്യു, ബി.എഫ്.ടി, ബി.വി.സി, ബി.എ അഫ്ദലുൽ ഉലമ, നവംബർ 2024 റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകളുടെയും പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ (2022, 2023 പ്രവേശനം) എം.എസ് സി ഫുഡ് സയൻസ് ആൻഡ് ടെക്നോളജി നവംബർ 2024 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു. രണ്ടാം സെമസ്റ്റർ (2023 പ്രവേശനം) ബി.പി.എഡ് ഏപ്രിൽ 2024 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മപരിശോധന ഫലം
ഒന്നാം സെമസ്റ്റർ (2021 മുതൽ 2024 വരെ പ്രവേശനം) ബി.എഡ് നവംബർ 2024 പരീക്ഷയുടെ സൂക്ഷ്മപരിശോധന ഫലം പ്രസിദ്ധീകരിച്ചു.