ജമ്മു കശ്മീര്‍ കത്വയിലെ ഏറ്റുമുട്ടലില്‍ മൂന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

ജമ്മു കശ്മീര്‍ കത്വയിലെ ഏറ്റുമുട്ടലില്‍ മൂന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

March 28, 2025 0 By eveningkerala

ശ്രീനഗര്‍: ജമ്മു കശ്മീര്‍ കത്വയിലെ ഏറ്റുമുട്ടലില്‍ മൂന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. ഏറ്റുമുട്ടലില്‍ 5 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു. ഇതിനിടെയാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. നേരത്തെ ഭീകര സാന്നിധ്യം തിരിച്ചറിഞ്ഞ ഹീരാ നഗറില്‍ നിന്ന് 26 കിലോമീറ്റര്‍ അകലെ ജുത്താനയിലാണ് ഏറ്റുമുട്ടലുണ്ടായത്.

ത്വയില്‍ കഴിഞ്ഞ അഞ്ച് ദിവസമായി സേന തെരച്ചില്‍ നടത്തുകയായിരുന്നു. ചൊവ്വാഴ്ച പ്രദേശത്ത് സൈനിക യൂണിഫോമിലെത്തിയ രണ്ട് പേര്‍ തന്നോട് വെള്ളം ചോദിച്ചതായി ഒരു പ്രദേശവാസിയായ സ്ത്രീ പോലീസിനെ അറിയിച്ചു. തുടര്‍ന്നാണ് പ്രദേശത്ത് ഭീകരര്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചത്.

സാങ്കേതിക, നിരീക്ഷണ ഉപകരണങ്ങളോടെ സൈന്യം, എന്‍എസ്ജി, ബിഎസ്എഫ്, പോലീസ്, സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ്, സിആര്‍പിഎഫ് എന്നിവ ഉള്‍പ്പെടുന്ന ഓപ്പറേഷന്‍ ഹെലികോപ്റ്റര്‍, യുഎവികള്‍, ഡ്രോണുകള്‍, ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍, സ്‌നിഫര്‍ നായ്ക്കള്‍ എന്നിവയുടെ പിന്തുണയോടെയാണ് നടത്തുന്നത്. പ്രദേശങ്ങളിലെ നിരവധി പേരെ സുരക്ഷാ ഏജന്‍സികള്‍ ചോദ്യം ചെയ്തതായും സംശയിക്കപ്പെടുന്ന മൂന്ന് പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തതായും ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.