“ജയ്ഷെ മുഹമ്മദ്, ലഷ്കർ ഭീകരരുടെ പേരുകൾ ; സയീദ് മസൂദ് യാദൃച്ഛികമോ…?ഒറ്റപ്പെട്ട വിഷയമല്ല, ദേശവിരുദ്ധത പൃഥ്വിരാജ് ചിത്രങ്ങളിലുണ്ട്”: RSS മുഖപത്രമായ ഓർ​ഗനൈസർ

“ജയ്ഷെ മുഹമ്മദ്, ലഷ്കർ ഭീകരരുടെ പേരുകൾ ; സയീദ് മസൂദ് യാദൃച്ഛികമോ…?ഒറ്റപ്പെട്ട വിഷയമല്ല, ദേശവിരുദ്ധത പൃഥ്വിരാജ് ചിത്രങ്ങളിലുണ്ട്”: RSS മുഖപത്രമായ ഓർ​ഗനൈസർ

March 31, 2025 0 By eveningkerala

പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ സിനിമയെ വീണ്ടും വിമർശിച്ച് ആർഎസ്എസ് മുഖപത്രമായ ഓർ​ഗനൈസർ ലേഖനം. പൃഥ്വിരാജിന്റെ സിനിമകളിൽ ദേശവിരുദ്ധത ആവർത്തിക്കുന്നുണ്ടെന്നും ഇസ്ലാമിക ഭാരതത്തെ വെള്ളപൂശി, ഹിന്ദു സമൂഹത്തെ വില്ലൻ വേഷത്തിൽ അവതരിപ്പിക്കുകയും ചെയ്യുന്നുവെന്നും പുതിയ ലേഖനത്തിൽ പറയുന്നു.

എമ്പുരാനെ വിമർശിച്ച് കഴിഞ്ഞ ദിവസം ഓർ​ഗനൈസർ ലേഖനം പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ പല ഭാ​ഗങ്ങളിൽ നിന്നായി ചിത്രത്തിനെതിരെ ഹിന്ദു സംഘടനകൾ രം​ഗത്തെത്തി. തുടർന്നാണ് റീസെൻസറിം​ഗിലേക്ക് കടന്നത്. 17 ഭാ​ഗങ്ങൾ നീക്കം ചെയ്യാൻ അണിയറപ്രവർത്തകർ തീരുമാനിച്ചതിന് പിന്നാലെയാണ് പുതിയ ലേഖനം എത്തിയിരിക്കുന്നത്.

എമ്പുരാനിൽ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് സയീദ് മസൂദ് ആണെന്നത് യാദൃച്ഛികമാണെന്ന് നിങ്ങൾ കരുതുന്നുണ്ടോയെന്ന് ചോദിച്ചാണ് ലേഖനം ആരംഭിക്കുന്നത്. “ജയ്ഷെ മുഹമ്മദ് ഭീകകനായ മസൂദ് അസ്​ഹറിന്റെയും ലഷ്കർ തൊയ്ബ ഭീകരനായ ഹാഫിസ് സയീദിന്റെയും കൂട്ടിച്ചേർക്കലാണിത്. ദേശവിരുദ്ധവും ​ഹിന്ദുവിരുദ്ധവുമായ അജണ്ട മുന്നോട്ട് കൊണ്ടുപോകാനുള്ള നീക്കമാണിത്”.

“ഇത് ഒറ്റപ്പെട്ട വിഷയമല്ല, പൃഥ്വിരാജ് നയിക്കുന്ന കേരളത്തിലെ സിനിമാ വ്യവസായത്തിൽ കാലങ്ങളായി നിലനിൽക്കുന്ന പ്രത്യയശാസ്ത്രത്തിന്റെ ഭാ​ഗമാണ്. ​ഗുജറാത്ത് കലാപത്തെ വക്രീകരിച്ചാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. വസ്തുതകളെ വളച്ചൊടിക്കുകയാണ്. രാജ്യത്തിന്റെ ഐക്യത്തെയും ജനാധിപത്യ സംവിധാനങ്ങളെയും ദുർബലപ്പെടുത്തുന്ന വിധത്തിലാണ് ചിത്രം ചെയ്തിരിക്കുന്നതെന്നും” ലേഖനത്തിൽ പറയുന്നു.