ഗുണ്ടൽപേട്ടിൽ കാറും ട്രാവലറും കൂട്ടിയിടിച്ച് അപകടം: മലപ്പുറം സ്വദേശികളായ രണ്ട് പേർ മരിച്ചു

ഗുണ്ടൽപേട്ടിൽ കാറും ട്രാവലറും കൂട്ടിയിടിച്ച് അപകടം: മലപ്പുറം സ്വദേശികളായ രണ്ട് പേർ മരിച്ചു

April 1, 2025 0 By eveningkerala
കർണാടകയിലെ ഗുണ്ടൽപേട്ടിൽ കാറും ട്രാവലറും കൂട്ടിയിടിച്ച് അപകടം. മലപ്പുറം സ്വദേശികളായ രണ്ട് പേർ മരിച്ചു. മൈസൂരുവിലേക്ക് പെരുന്നാൾ അവധി ആഘോഷിക്കാൻ പോയവരാണ് അപകടത്തിൽപെട്ടത്.കൊണ്ടോട്ടി അരിമ്പ്ര സ്വദേശിയായ അബ്ദുൽ അസീസും കുടുംബവുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. അബ്ദുൽ അസീസിന്‍റെ മക്കളായ മുസ്കാനുൾ ഫിർദൗസ് (21), ഷെഹ്ഷാദ് (24) എന്നിവരാണ് മരിച്ചത്.

അബ്ദുൾ അസീസ് (45), സഹദിയ (25), സിനാൻ (17), ആദിൽ (16), ഷാനിജ് (16), ആദം (4), ആയത് (എട്ട് മാസം) എന്നിവരാണ് ചികിത്സയിലുള്ളത്. മൈസൂരു അപ്പോളോ, കെ.വി.സി, ഐ.എസ്.എസ് ആശുപത്രികളിൽ ആണ് പരിക്കേറ്റവർ ഉള്ളത്. മൂന്ന് പേരുടെ നില ഗുരുതരമാണ്.