'സുപ്രിയ അര്‍ബന്‍ നക്​സല്‍', മല്ലിക സുകുമാരൻ അഹങ്കാരിയായ മരുമകളെ നിലക്ക് നിർത്തണം; അധിക്ഷേപ പ്രസംഗവുമായി ബി. ഗോപാലകൃഷ്ണൻ

‘സുപ്രിയ അര്‍ബന്‍ നക്​സല്‍’, മല്ലിക സുകുമാരൻ അഹങ്കാരിയായ മരുമകളെ നിലക്ക് നിർത്തണം; അധിക്ഷേപ പ്രസംഗവുമായി ബി. ഗോപാലകൃഷ്ണൻ

March 31, 2025 0 By eveningkerala

മല്ലിക സുകുമാരനും സുപ്രിയക്കുമെതിരെ വ്യക്തിപരമായ അധിക്ഷേപം നടത്തി ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണൻ. ‘മല്ലിക സുകുമാരനോട് പറയാനുള്ളത്, നിങ്ങളുടെ വീട്ടില്‍ ഒരാള്‍ ഉണ്ടല്ലോ, മരുമകള്‍. ആ മരുമകള്‍, ആ അര്‍ബന്‍ നക്​സല്‍ പോസ്​റ്റിട്ട് നാട്ടുകാരോട് പറഞ്ഞത്, തരത്തില്‍ കളിക്കെടാ എന്‍റെ ഭര്‍ത്താവിനോട് കളിക്കണ്ട എന്നാണ്. ആദ്യം ആ അഹങ്കാരിയെ നിലയ്​ക്ക് നിര്‍ത്താനാണ് അമ്മായിയമ്മ ശ്രമിക്കേണ്ടത് എന്നാണ് പറയാനുള്ളത്,’ ഗോപാലകൃഷ്​ണന്‍ പറഞ്ഞു.

മാത്രമല്ല മോഹൻലാലിനെ പരോക്ഷമായും മേജർ രവിയെ പ്രത്യക്ഷമായും എതിർത്താണ് മല്ലിക സുകുമാരൻ പോസ്റ്റ് ഇട്ടത്. ചലച്ചിത്ര പ്രവർത്തകരുടെ ബുദ്ധിമുട്ട് അല്ല കാണേണ്ടത് ആശ വർക്കരുടെതാണെന്നും ഗോപാലകൃഷ്ണൻ പ്രതികരിച്ചു.

അതേസമയം, സംഘ്പരിവാറിന്‍റെ എതിർപ്പിനെ തുടർന്ന് ഏതാനും ഭാഗങ്ങള്‍ വെട്ടിമാറ്റിയ എമ്പുരാന്‍ സിനിമയുടെ പുതിയ പതിപ്പ് ഇന്ന് തിയേറ്ററുകളിലെത്തും. വൈകിട്ടോടെയായിരിക്കും റീ എഡിറ്റ് ചെയ്ത ചിത്രത്തിന്‍റെ പ്രദര്‍ശനം. ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗമടക്കം മൂന്ന് മിനിറ്റ് വെട്ടിമാറ്റിയാണ് ചിത്രമെത്തുന്നത്. ചിത്രത്തിലെ ബജ്റംഗിയെന്ന വില്ലന്‍റെ പേരും മാറ്റിയേക്കും. ഉടന്‍ റീ എഡിറ്റ് ചെയ്ത പതിപ്പ് തിയേറ്ററുകളിലെത്തിക്കണമെന്ന കേന്ദ്ര സെന്‍ര്‍ ബോര്‍ഡിന്‍റെ നിര്‍ദേശ പ്രകാരമായിരുന്നു അടിയന്തര നടപടിയെന്നാണ് വിവരം.

സിനിമയിലെ വിവാദങ്ങളില്‍ മോഹന്‍ലാ‍ല്‍ ഖേദം പ്രകടിപ്പിക്കുയും പ്രൃഥ്വിരാജ് മോഹന്‍ലാലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവയ്കുകയും ചെയ്തിരുന്നു. വിവാദങ്ങള്‍ക്കിടയിലും തിയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്എമ്പുരാന്‍.