
ഗാസിയാബാദിലെ ഫാക്ടറിയിൽ പൊട്ടിത്തെറി; മൂന്ന് തൊഴിലാളികൾക്ക് ദാരുണാന്ത്യം
March 28, 2025ഉത്തർപ്രദേശ് ഗാസിയാബാദിലെ റോളർ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ മൂന്ന് തൊഴിലാളികൾ മരിച്ചു. ഗാസിയാബാദിലെ മോഡിനഗർ പ്രദേശത്തുള്ള ഫാക്ടറിയിൽ ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്.
ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്നും അപകടത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.