റിലീസായി മണിക്കൂറുകള്‍ക്കുള്ളില്‍ ‘എമ്പുരാന്‍’ ഇന്‍റര്‍നെറ്റില്‍

റിലീസായി മണിക്കൂറുകള്‍ക്കുള്ളില്‍ ‘എമ്പുരാന്‍’ ഇന്‍റര്‍നെറ്റില്‍

March 27, 2025 0 By eveningkerala

മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍റെ വ്യാജ പതിപ്പ് ഇന്‍റര്‍നെറ്റില്‍ പ്രചരിക്കുന്നതായി റിപ്പോര്‍ട്ട്. വിവിധ വെബ്സൈറ്റുകളിലും ടെലഗ്രാമിലുമാണ് വ്യാജ പതിപ്പ് എത്തിയതെന്നാണ് സൂചന. ചിത്രം തിയേറ്ററുകളില്‍ എത്തി മണിക്കൂറുകള്‍ക്കുള്ളിലാണ് ഓണ്‍ലൈനില്‍ ചോര്‍ന്നതെന്നാണ് വിവരം. ചിത്രത്തിന്‍റെ എച്ച് ഡി പതിപ്പുകള്‍ വരെ ചോര്‍ന്നെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.

ഇന്ന് ( മാര്‍ച്ച് 27) രാവിലെ ആറുമണിക്കാണ് എമ്പുരാന്‍ ആഗോളതലത്തില്‍ റിലീസിന് എത്തിയത്. തുടക്കം മുതല്‍ ഗംഭീര അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. അതിനിടയിലാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകരെ ഞെട്ടിച്ചുകൊണ്ട് വ്യജ പതിപ്പ് ചോര്‍ന്നെന്ന റിപ്പോര്‍ട്ട് വരുന്നത്.

അതേസമയം വ്യാജ പതിപ്പുകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ സംവിധായകന്‍ പൃഥ്വിരാജ് സുകുമാരന്‍ നേരത്തെ രംഗത്ത് എത്തിയിരുന്നു. സ്പോയിലറുകളോടും പൈറസിയോടും നോ പറയാം എന്ന പോസ്‌റ്റ് കഴിഞ്ഞ ദിവസം പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രം ഓണ്‍ലൈനില്‍ എത്തിയത്. നേരത്തെയും നിരവധി സിനിമകള്‍ ഓണ്‍ലൈന്‍ സൈറ്റുകളില്‍ ചോര്‍ന്നിരുന്നു.

അതെ സമയം സിനിമ പ്രവർത്തകരും ഫാൻസും പറയുന്നതുപോലെ മികച്ച ഒരു സിനിമ എന്ന് പറയുവാൻ സാധിക്കില്ല എന്നാണ് പലരും റിവ്യൂ ചെയുന്നത്..വണ്‍ടൈം വാച്ചബിള്‍ ആയ ആവറേജ് മൂവി എന്നാണ് എമ്ബുരാന്റെ ഏറ്റവും നല്ല ബോക്സോഫീസ് ടാഗ്.സ്‌ക്രിപ്റ്റിലെ വലിയ രീതിയിലുള്ള പ്രശ്നങ്ങളും, ഡയറക്ക്ഷനിലെ വികാരരാഹിത്യവും പടത്തിന് വിനയാവുകയാണ് എന്നാണ് റിപ്പോർട്ടുകൾ