
കറന്റ് ബില്ല് അടയ്‌ക്കാത്തതിനെ തുടർന്ന് മോട്ടോർ വാഹനവകുപ്പ് ഓഫീസിലെ ഫ്യൂസ് ഊരി KSEB, പ്രവർത്തനങ്ങൾ നിലച്ചു
March 27, 2025കറന്റ് ബില്ല് അടയ്‌ക്കാത്തതിനെ തുടർന്ന് മോട്ടോർ വാഹനവകുപ്പ് ഓഫീസിലെത്തി ഫ്യൂസ് ഊരി കെഎസ്ഇബി. രാവിലെ പത്ത് മണിയോടെയാണ് വൈക്കം കെഎസ്ഇബി ഉദ്യോഗസ്ഥർ മോട്ടോർ വാഹനവകുപ്പ് ഓഫീസിലെത്തി ഫ്യൂസ് ഊരിയത്. വൈക്കത്തെ സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിലാണ് സംഭവം.
ബില്ല് അടയ്‌ക്കാനുള്ള തീയതി കഴിഞ്ഞിട്ടും പണം അടയ്‌ക്കാൻ മോട്ടോർ വാഹനവകുപ്പ് കൂട്ടാക്കിയില്ല. തുടർന്ന് മുന്നറിയിപ്പ് നൽകിയിട്ടും ബില്ല് അടയ്‌ക്കാതെ വന്നതോടെ ഓഫീസിലെത്തി ഫ്യൂസ് ഊരുകയായിരുന്നു. പിന്നാലെ ഓഫീസിലെ പ്രവർത്തനങ്ങൾ പൂർണമായും സ്തംഭിച്ചു. ഉദ്യോഗസ്ഥരും ഓഫീസിൽ എത്തിയവരും എല്ലാവരും ഇരുട്ടിലായി. സെൻട്രലൈസഡായി ബില്ല് അടച്ചിട്ടുണ്ടെന്ന് മോട്ടോർ വാഹനവകുപ്പ് അറിയിച്ചു.