‘ഇത്രയും ഹീനമായ പ്രവൃത്തി ചെയ്തവരെ ഒരിക്കലും വെറുതേവിടില്ല’, ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി

‘ഇത്രയും ഹീനമായ പ്രവൃത്തി ചെയ്തവരെ ഒരിക്കലും വെറുതേവിടില്ല’, ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി

April 22, 2025 0 By eveningkerala

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്രയും ഹീനമായ കൃത്യത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുമെന്നും വെറുതേ വിടില്ലെന്നും പ്രധാനമന്ത്രി സാമൂഹികമാധ്യമത്തിലൂടെ പ്രതികരിച്ചു. ഭീകരാക്രമണത്തില്‍ മൃതിയടഞ്ഞവരുടെ കുടുംബങ്ങളോട് അദ്ദേഹം അനുശോചനമറിയിക്കുകയും ചെയ്തു.

“ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെ ഞാന്‍ ശക്തമായി അപലപിക്കുന്നു. പ്രിയപ്പെട്ടവരെ നഷ്ടമായ എല്ലാവരോടും അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നു. ഇത്രയും ഹീനമായ കൃത്യം നടത്തിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരും…അവരെ ഒരുതരത്തിലും വെറുതേ വിടില്ല. അവരുടെ ദുഷിച്ച പദ്ധതി ഒരിക്കലും നടപ്പിലാകില്ല. ഭീകരവാദം ഇല്ലാതാക്കുക എന്ന നമ്മുടെ ദൃഢനിശ്ചയത്തിന് ഒരിളക്കവുമുണ്ടാകില്ല, അതുകൂടുതല്‍ ശക്തമായി തുടരും”, പ്രധാനമന്ത്രി കുറിച്ചു.