മുസ്ലീമാണോ എന്ന് ചോ​ദിച്ചു, ഹിന്ദുവാണെന്ന് അറിഞ്ഞതോടെ വെടിയുതിർത്തു;  വെളിപ്പെടുത്തലുമായി കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യ

മുസ്ലീമാണോ എന്ന് ചോ​ദിച്ചു, ഹിന്ദുവാണെന്ന് അറിഞ്ഞതോടെ വെടിയുതിർത്തു; വെളിപ്പെടുത്തലുമായി കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യ

April 23, 2025 0 By eveningkerala

പഹൽ​ഗാം ആക്രമണത്തിൽ നിർണായക വെളിപ്പെടുത്തലുമായി കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യ. ഭീകരർ മുസ്ലീമാണോ എന്ന് ചോദിച്ചതായും ഹിന്ദുവാണെന്ന് പറഞ്ഞതോടെയാണ് നെറ്റിയിൽ നിറയൊഴിച്ചതെന്നും അവർ പറഞ്ഞു. നിലവിളിച്ചുകൊണ്ടാണ് വീഡിയോക്ക് മുന്നിൽ അവർ ഇതിനെക്കുറിച്ച് വെളിപ്പെടുത്തുന്നത്.

https://x.com/indiaechos_/status/1914663556345213322?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1914663556345213322%7Ctwgr%5E36bb52a4be9ebcdd30d8c3960033e239b8542840%7Ctwcon%5Es1_&ref_url=https%3A%2F%2Fjanamtv.com%2F80987477%2F

ഭർത്താവിനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അലമുറയിടുന്നതും കാണാമായിരുന്നു. വിനോദസഞ്ചാരികൾ പതിവായി എത്തുന്ന ബൈസരൻ താഴ്‌വരയിലാണ് ആക്രമണം നടന്നത്.

ട്രക്കിങ്ങിനു മേഖലയിലേക്കു പോയവർക്കു നേരെയാണ് ആക്രമണമുണ്ടായത്. മേഖല സുരക്ഷാസേനയുടെ വലയത്തിലാണ്. അജ്ഞാതരായ തോക്കുധാരികൾ വിനോദസഞ്ചാരികൾക്കു അടുത്തു വന്ന് വെടിയുതിർക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. കാൽനടയായോ കുതിരപ്പുറത്തോ മാത്രമേ ഈ പ്രദേശത്ത് എത്തിച്ചേരാൻ സാധിക്കൂവെന്നാണ് പ്രദേശവാസികൾ പറയുന്നത്.‍