
നാവിക അഭ്യാസം പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍; ഐഎന്‍എസ് വിക്രാന്ത് ഉള്‍ക്കടലിലേക്ക്
April 24, 2025അറബിക്കടലില്‍ പാക് തീരത്തോട് ചേര്‍ന്ന് നാവിക അഭ്യാസം പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍ . മിസൈല്‍ പരീക്ഷണം നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യയുടെ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്ത് ഉള്‍ക്കടലിലേക്ക് നീങ്ങിയെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യയുടെ നയതന്ത്ര തിരിച്ചടിക്ക് പിന്നാലെ പാക്കിസ്ഥാനിൽ ഇന്ന് ദേശീയ സുരക്ഷാ കമ്മിറ്റിയുടെ യോഗമാണ് രാവിലെ ചേരും. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വിളിച്ച യോഗത്തിൽ പ്രധാന കാബിനറ്റ് മന്ത്രിമാരും സുരക്ഷാസേനയിലെ ഉന്നതരും പങ്കെടുക്കും.
പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. പാകിസ്താനെതിരെ ഇന്ത്യയുടെ നയതന്ത്ര തിരിച്ചടിയുടെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിൽ സുരക്ഷ വർദ്ധിപ്പിച്ചു. ഇന്നലെ ബാരാമുള്ളയിലും കുൽഗാമിലും ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായ സാഹചര്യത്തിൽകൂടിയാണ് നടപടി. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്‍റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ഇന്ന് വൈകിട്ട് ആറുമണിക്ക് സര്‍വകക്ഷിയോഗം ചേരും. കോൺഗ്രസ് അടക്കം എല്ലാ പ്രതിപക്ഷ പാർട്ടികളിലെയും നേതാക്കളെ യോഗത്തിന് ക്ഷണിച്ചിട്ടുണ്ട്. അമേരിക്കന്‍ സന്ദർശനം വെട്ടിച്ചുരുക്കി തിരിച്ചെത്തിയ രാഹുൽ ഗാന്ധിയും യോഗത്തിൽ പങ്കെടുക്കും
അതിനിടെ പാക്കിസ്ഥാന്‍റെ ഉന്നത നയതന്ത്രജ്‍ഞനോട് രാജ്യം വിടാന്‍ നിര്‍ദേശം നല്‍കി ഇന്ത്യ. അസ്വീകാര്യനായതിനാല്‍ ഇന്ത്യ വിടണം എന്ന നോട്ട് ആണ് നല്‍കിയത്. അസ്വീകാര്യര്‍ എന്ന് പ്രഖ്യാപിച്ച പാക് സേനാ ഉപദേഷ്ടാക്കള്‍ക്കും നോട്ട് നല്‍കിയിട്ടുണ്ട്.