
അബദ്ധത്തിൽ നിയന്ത്രണരേഖ മറികടന്നു; ബിഎസ്എഫ് ജവാന്‍ പാക്കിസ്ഥാന്‍ കസ്റ്റഡിയില്‍
April 24, 2025ബിഎസ്എഫ് ജവാനെ പാക്കിസ്ഥാൻ കസ്റ്റഡിയിലെടുത്തു. ഫിറോസ്പുരിലെ ഇന്ത്യ-പാക് അതിർത്തിയിൽ വെച്ചാണ് സംഭവം. അബദ്ധത്തിൽ നിയന്ത്രണരേഖ മുറിച്ചുകടന്നപ്പോഴാണ് പാക് സൈന്യം ജവാനെ കസ്റ്റഡിയിലെടുത്തത്. കർഷകരെ നിരീക്ഷിച്ചുകൊണ്ട് ഒരു മരച്ചുവട്ടിലിരിക്കുകയായിരുന്ന ജവാനെയാണ് പാക്കിസ്ഥാന്‍ പിടികൂടിയത്.
നിലവിൽ ജവാന്റെ മോചനത്തിനായി ഇരുസേനകളും തമ്മിൽ ചർച്ചകൾ നടക്കുന്നതായും റിപോർട്ടുകൾ സൂചിപ്പിക്കുന്നു