മുളകിലെ താരം, പ്രിയങ്കരിയായി ഗുണ്ടൂർ മുളക് ; കൃഷി രീതിയും പരിചരണവും അറിയാം
ധാരാളം ഇനങ്ങളുള്ള മുളകില്‍ മെഗാസ്റ്റാറാണ് ഗുണ്ടൂര്‍ മുളക്. ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലാണ് ഇവ പ്രധാനമായി ഉത്പാദിപ്പിക്കുന്നത്. ആഗോള തലത്തില്‍ തന്നെ ഏറെ പ്രശസ്തമായ ഗുണ്ടൂര്‍ മുളക് ഇന്ത്യയ്ക്ക് വലിയ തോതില്‍ വിദേശ നാണ്യവും നേടി തരുന്നുണ്ട്.
എന്താണ് ആന്ധ്ര ഭക്ഷണം ഇത്ര സ്വാദ് കൂടാന്‍ കാരണം. അതിന് ഒറ്റ ഉത്തരമേ ഒള്ളു ചുവന്ന ചൂടുള്ള ഗുണ്ടൂർ മുളക്. ഭക്ഷണത്തിന് നിറവും സ്വാദും നല്‍കുന്നതിനായി ഈ മുളകാണ് ഇവിടങ്ങളില്‍ കൂടുതലായി ഉപയോഗിക്കുന്നത്. നമ്മുടെ നാട്ടിലും ഗുണ്ടൂര്‍ മുളക് നല്ല വിളവ് തരും. ഗുണ്ടൂര്‍ 4 എന്ന ഇനമാണ് കേരളത്തില്‍ വളര്‍ത്താന്‍ നല്ലത്. നല്ല എരിവുള്ള ഇനമാണിത്.
കൃഷി രീതി
സാധാരണ പച്ചമുളക് കൃഷി ചെയ്യുന്ന രീതി തന്നെ അവലംബിക്കാം. വിത്ത് പോട്രേകളില്‍ വിതറിയ ശേഷം മുളച്ച് 20-25 ദിവസമാകുമ്പോള്‍ മാറ്റി നടാം. നല്ല വെയില്‍ ലഭിക്കുന്ന സ്ഥമായിരിക്കണം നടാന്‍ തെരഞ്ഞെടുക്കുന്നത്. നടുന്നതിന് മുമ്പ് നിലമൊരുക്കണം. മഴ കാലം തെറ്റിയെറ്റാന്‍ സാധ്യതയുള്ളതിനാല്‍ തടമൊരുക്കി നടുന്നതായിരിക്കും നല്ലത്. കല്ലും വേരുകളുമെല്ലാം നീക്കം ചെയ്ത ശേഷം നല്ല വായുസഞ്ചാരമുള്ള മണ്ണ് കൂട്ടിയിട്ട് തടമൊരുക്കാം. ഇതിന് മുമ്പ് കുമ്മായ പ്രയോഗം നടത്തണം. അടിവളമായി ചാണകപ്പൊടി, എല്ല് പൊടി എന്നിവ നല്‍കാം. ഇതിന് ശേഷം സ്യൂഡോമോണസ് പ്രയോഗം നടത്തി തൈ നടുക. വെയില്‍ ശക്തമാണെങ്കില്‍ കുറച്ചു ദിവസം തണല്‍ നല്‍കണം. 60 സെമി ഇടവിട്ടു വേണം തൈ നടാന്‍. ഗ്രോബാഗിലും ഈയിനം നല്ല വിളവ് തരും. സാധാരണ പോലെ തന്നെ ഗ്രോബാഗ് ഒരുക്കി തൈകള്‍ നടാം.
രോഗങ്ങൾ
കായ്ചീയൽ: കൊളിറ്റോട്രിക്കം ക്യാപ്സിസി എന്ന കുമിളാണ് ഈ രോഗമുണ്ടാക്കുന്നത്. കായ്കളിൽ നനഞ്ഞ പാടുകളായിട്ട് ഈ രോഗം പ്രത്യക്ഷപ്പെടും. തുടർന്ന് കായ്കൾ കറുത്ത നിറം പൂണ്ട് അഴുകി നശിക്കുന്നതു കാണാം. മുളകിന്റെ അഗ്രഭാഗത്തുനിന്നു തുടങ്ങി പുറകോട്ടു പടരുന്ന രീതിയിലായിരിക്കും ഇവയുടെ ആക്രമണം.
നിയന്ത്രണം: കേടുവന്ന സസ്യഭാഗങ്ങൾ നശിപ്പിക്കുക. സ്യൂഡോമോണാസ് ഫ്ളൂറസൻസ് പത്തു ഗ്രാം പുരട്ടിയശേഷം വിത്തുപാകുക. ആഴ്ചയിൽ ഒരിക്കൽ 10—20 ഗ്രാം സ്യൂഡോമോണാസ് ഒരു ലീറ്റർ വെള്ളത്തിൽ കലക്കി ഒഴിച്ചുകൊടുക്കുക. പറിച്ചുനട്ടശേഷം 10 ദിവസത്തിൽ ഒരിക്കൽ സ്യൂഡോമോണാസ് 10—20 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ കലക്കി ചുവട്ടിൽ ഒഴിക്കുക.
വാട്ടരോഗം: തൈ മുളപ്പിക്കുന്ന സമയത്തും മാറ്റിനട്ടശേഷവുമാണ് വാട്ടരോഗം കണ്ടുവരുന്നത്. തുടർന്ന് കുമിൾ ആക്രമണവും ഉണ്ടാകാം. വാട്ടരോഗം ബാധിച്ചു ചെടികൾ മഞ്ഞനിറമായി വാടിപ്പോകുന്നു. ഈ രോഗം തടയുന്നതിനു കുമ്മായം 10 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ കലക്കി ഒഴിക്കണം. തുടർന്നു നാലു ദിവസം കഴിഞ്ഞ് തവാരണകളിൽ / ഗ്രോബാഗുകളിൽ സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ കലക്കി തടം കുതിർത്തശേഷം വിത്ത് നടുക. പറിച്ചുനടുന്ന തൈകൾ ഈ ലായനിയിൽ മുക്കിയശേഷം നടുന്നതു വാട്ടരോഗത്തെ തടയും.
തൈചീയൽ: തവാരണകളിൽ കാണുന്ന രോഗമാണിത്. മണ്ണിനോടു ചേർന്ന ഭാഗം ഇളം മഞ്ഞനിറമായി അഴുകി നശിച്ചുപോകുന്നതാണ് ലക്ഷണം. തവാരണകളിൽ കുമ്മായം ചേർത്തു കുതിർത്ത് നാലു ദിവസത്തിനുശേഷം സ്യൂഡോമോണാസ് പ്രയോഗിച്ച് ഈ രോഗം തടയാം.
പ്രധാന കീടങ്ങൾ: ഇലപ്പേൻ, മുഞ്ഞ, വെള്ളീച്ച, മണ്ഡരി - ഇവ ഇലകളിൽനിന്നു നീരൂറ്റി കുടിക്കുന്നതുമൂലമാണ് മുളകിൽ കുരുടിപ്പുണ്ടാക്കുന്നത്. കൂടാതെ, വൈറസിനെ ഒരു ചെടിയിൽനിന്നു മറ്റൊരു ചെടിയിലേക്കു പരത്തുന്നതിൽ മുഞ്ഞയും ഇലപ്പേനും പ്രധാന പങ്കു വഹിക്കുന്നു. ഇവയുടെ ആക്രമണം ഉണ്ടായാൽ ഇലകൾ ചുരുണ്ട് വളർച്ച മുരടിക്കും.
നിയന്ത്രണം: ജൈവ കീടനാശിനിയായ കിരിയാത്ത് - സോപ്പ് മിശ്രിതമോ വെളുത്തുള്ളി – നാറ്റപ്പൂച്ചെടി മിശ്രിതമോ ഉപയോഗിക്കാം. ചെടികളിൽ നേർപ്പിച്ച കഞ്ഞിവെള്ളം തളിച്ചശേഷം രണ്ടു മണിക്കൂർ കഴിഞ്ഞ് ചെടി നന്നായി തട്ടുകയാണെങ്കിൽ കുറെ കീടങ്ങൾ കഞ്ഞിവെള്ളത്തിൽ ഒട്ടിപ്പിടിച്ചു താഴെ വീണുപോകും. മഞ്ഞക്കെണികൾ സ്ഥാപിച്ച് വെള്ളീച്ചയെ കുടുക്കാം. വേപ്പെണ്ണ 20 മില്ലി, വെളുത്തുള്ളി 20 ഗ്രാം ചതച്ചെടുത്തത്, ബാർസോപ്പ് 5 ഗ്രാം എന്നിവ കൂട്ടിക്കലർത്തി രാവിലെയോ വൈകിട്ടോ ഇലയുടെ അ
പരിചരണം
മറ്റിനം പച്ചമുളകിന് നല്‍കുന്ന പരിചരണവും വളപ്രയോഗവും പിന്തുടരാം. കപ്പലണ്ടി പിണ്ണാക്ക് വെള്ളത്തിലിട്ട് പുളിപ്പിച്ച് തെളിയെടുത്ത് പ്രയോഗിക്കാം. ഇടയ്ക്ക് സ്യൂഡോമോണസ് ലായനി ഒഴിച്ചു കൊടുക്കാം. മണ്ണിരക്കമ്പോസ്റ്റ്, പൊടിഞ്ഞ ആട്ടിന്‍കാഷ്ടം എന്നിവയെല്ലാമിട്ടു കൊടുക്കാം. കായ്ചീയല്‍, വെള്ളീച്ച, മുഞ്ഞ പോലുള്ള പ്രശ്‌നങ്ങള്‍ ഇവിടെയുമുണ്ടാകും. ഇവയ്‌ക്കെതിരേ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കാം. ചെടികള്‍ വലുതായി കായ്ക്കാന്‍ തുടങ്ങുമ്പോള്‍ താങ്ങ് നല്‍കുന്നത് നല്ലതാണ്. മുളക് പച്ചയായും പഴുത്ത് ചുവന്ന നിറത്തിലും ഉപയോഗിക്കാം. ഉണക്കി പൊടിയാക്കാനും ഉചിതമാണ്.