ഉദ്യാനത്തിന് അഴകായി ഗുണ്ടുമല്ലി

ഫിലിപ്പീന്‍സിന്റെ ദേശീയ പുഷ്പമാണ്, അവിടെ ഇത് സാമ്പഗുയിറ്റ എന്നറിയപ്പെടുന്നു. അതുപോലെ തന്നെ ഇന്തോനേഷ്യയിലെ മൂന്ന് ദേശീയ പുഷ്പങ്ങളില്‍ ഒന്നാണ്, അവിടെ ഇത് മെലാറ്റി പുതിഹ് എന്നറിയപ്പെടുന്നു

മഞ്ഞു പുതച്ച പോലെ പൂത്തുലഞ്ഞു നില്‍ക്കുന്ന മുല്ലപ്പൂക്കള്‍, കൂട്ടിന് നല്ല സുഗന്ധവും....അറേബ്യന്‍ ജാസ്മിന്‍, സെവന്‍ ലയര്‍ ജാസ്മിന്‍ എന്നീ പേരുകളിലും നമ്മള്‍ ഗുണ്ടുമല്ലിയെന്നും വിളിക്കുന്നു മുല്ലയിനം. ചട്ടിയിലും നിലത്തും എളുപ്പത്തില്‍ വളര്‍ത്തിയെടുക്കാവുന്ന ഗുണ്ടുമല്ലി ഉദ്യാനത്തിനു പ്രത്യേക സൗന്ദര്യം നല്‍കും.

അറേബ്യന്‍ ജാസ്മിന്‍

അറേബ്യന്‍ രാജ്യങ്ങളില്‍ വലിയ തോതില്‍ കൃഷി ചെയ്യുന്നതു കൊണ്ടാണ് അറേബ്യന്‍ ജാസ്മിന്‍ എന്ന പേരു ലഭിച്ചത്. അത്തര്‍ പോലുളള ലേപനങ്ങള്‍ നിര്‍മിക്കാന്‍ ഈയിനം മുല്ലയുടെ പൂവ് ഉപയോഗിക്കുന്നു. ജാസ്മിന്‍ ചായയിലും ഉപയോഗിക്കുന്നതും ഇതു തന്നെയാണ്.

കൃഷി രീതി

തൈ വാങ്ങി നടുകയാണു നല്ല രീതി. നഴ്‌സറികളില്‍ നിന്നും ഗുണമേന്മയുള്ള തൈകള്‍ വാങ്ങി നടുക. ചട്ടിയിലും നിലത്തും നടാം. നല്ല ഇളക്കമുള്ള മണ്ണും നേരിട്ട് വെയിലും ലഭിക്കുന്ന സ്ഥലമാണ് അനുയോജ്യം. ചാണകപ്പൊടി, എല്ല് പൊടി എന്നിവയാണ് അനുയോജ്യമായ വളങ്ങള്‍.

പരിചരണം

ഒരടി മുതല്‍ പത്തടിവരെ ചെടി വളരും, കൃത്യമായി ക്രോപ് ചെയ്താല്‍ നന്നായി പൂവിടും. നല്ല വെയില്‍ ആവശ്യമാണ്. മാസത്തിലൊരിക്കല്‍ ചാണകപ്പൊടി, എല്ല് പൊടി എന്നിവയിട്ടു കൊടുത്ത് തടമിളക്കണം. ഡിഎപി മാസത്തില്‍ രണ്ടു തവണ തളിച്ചാല്‍ പൂക്കള്‍ നല്ലപോലെയുണ്ടാകും. ചട്ടിയില്‍ വളര്‍ത്തുമ്പോഴും ഇതേ പരിചരണ മാര്‍ഗങ്ങള്‍ സ്വീകരിക്കാം. നന നല്ല പോലെ വേണമെങ്കിലും വെള്ളം കെട്ടികിടക്കാന്‍ പാടില്ല.


Related Articles
Next Story