കോഴിക്കോട് ജില്ലയിൽ ഇന്ന് (17-08-2024); അറിയാൻ

വിദ്യാഭ്യാസ വകുപ്പ് വടക്കൻ മേഖലാ ഫയൽ അദാലത്ത് ഇന്ന്

കോഴിക്കോട് ∙ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വടക്കൻ മേഖലാ ഫയൽ അദാലത്ത് ഇന്ന് നടക്കാവ് ജിവിഎച്ച്എസ്എസിൽ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. അദാലത്തിന്റെ പരിഗണനയ്ക്കായി 1,780 അപേക്ഷകളാണു ലഭിച്ചത്. കോഴിക്കോട് ജില്ലയിൽ നിന്ന് 758, വയനാട് ജില്ലയിൽനിന്ന് 145, മലപ്പുറം ജില്ലയിൽ നിന്നു 398, കണ്ണൂർ ജില്ലയിൽ നിന്ന് 376, കാസർകോട് ജില്ലയിൽ നിന്ന് 103 അപേക്ഷകൾ വീതമാണ് ലഭിച്ചത്.

കാലിക്കറ്റ് സർവകലാശാല അറിയിപ്പ്

പ്രാക്ടിക്കൽ പരീക്ഷ

∙രണ്ടാം സെമസ്റ്റർ ബിഎ മൾട്ടിമീഡിയ ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷ 27, 29 തീയതികളിൽ നടക്കും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പരീക്ഷാഫലം

∙ഒന്ന്, മൂന്ന് സെമസ്റ്റർ എംകോം (CBCSS) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 30 വരെ അപേക്ഷിക്കാം.

∙നാലാം സെമസ്റ്റർ എംഎ അറബിക് (CBCSS) ഏപ്രിൽ 2024 റഗുലർ/സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് സെപ്റ്റംബർ രണ്ട് വരെ അപേക്ഷിക്കാം.

∙നാലാം സെമസ്റ്റർ എംഎസ്‌സി അപ്ലൈഡ് സൈക്കോളജി (CCSS 2022 പ്രവേശനം) ഏപ്രിൽ 2024 റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ഗതാഗതം നിരോധിച്ചു

വടകര∙ തിരുവള്ളൂർ പഞ്ചായത്ത് 14–ാം വാർഡ് സായ് സ്ക്വയർ– കപ്പള്ളി റോഡിൽ ഡ്രെയ്നേജ് പ്രവൃത്തി നടക്കുന്നതിനാൽ ഗതാഗതം നിരോധിച്ചു.

ആസ്തി റജിസ്റ്റർ പുതുക്കുന്നു

വടകര∙ അഴിയൂർ പഞ്ചായത്ത് ആസ്തി റജിസ്റ്റർ പുതുക്കുന്നതിന്റെ ഭാഗമായി വിവരങ്ങൾ പഞ്ചായത്ത് നോട്ടിസ് ബോർഡിൽ പ്രസിദ്ധീകരിച്ചു. ആക്ഷേപം ഉള്ളവർ രേഖാമൂലം അറിയിക്കണം.

സീറ്റ് ഒഴിവ്

വടകര∙ മടപ്പള്ളി ഗവ. കോളജിൽ 4 വർഷ ബിരുദം ഒന്നാം സെമസ്റ്ററിൽ സീറ്റ് ഒഴിവുണ്ട്. സർവകലാശാല ഓൺലൈൻ റജിസ്ട്രേഷൻ പൂർത്തീകരിച്ച വിദ്യാർഥികൾ 19ന് 10ന് ഹാജരാകണം. ബിഎ ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, ഇംഗ്ലിഷ്, ബിഎസ്‌സി സുവോളജി, ഫിസിക്സ്, ബോട്ടണി, കെമിസ്ട്രി, മാത്‌സ് എന്നിവയിലാണ് ഒഴിവുകൾ. 9188900231.

വടകര∙ ചോമ്പാല സിഎസ്ഐ ക്രിസ്ത്യൻ മുള്ളർ വിമൻസ് കോളജിൽ ബിരുദ കോഴ്സുകളിൽ എസ്‌സി, എസ്ടി, മെറിറ്റ് സീറ്റുകളും എംകോം മെറിറ്റ് സീറ്റും ഒഴിവുണ്ട്. 21 ന് 10 ന് ഹാജരാകണം. 7034678947.

വടകര∙ കോഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മോണ്ടിസോറി പ്രീ പ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സുകളിൽ സീറ്റ് ഒഴിവുണ്ട്. 9947251169.

Admin
Admin  
Related Articles
Next Story