ഹൈദരാബാദില്‍ 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി ഫെഡറല്‍ ബാങ്ക്

രാജ്യത്തെ മുന്‍നിര സ്വകാര്യമേഖലാ ബാങ്കുകളിലൊന്നായ ഫെഡറല്‍ ബാങ്ക് ഹൈദരാബാദില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ട് 50 വര്‍ഷം തികഞ്ഞു. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടായി ആന്ധ്രാപ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങളിലെ ഇടപാടുകാരുടെയും സ്ഥാപനങ്ങളുടെയും വിശ്വസ്ത ബാങ്കിംഗ് പങ്കാളിയായി മാറിയ ഫെഡറല്‍ ബാങ്കിന് നിലവിൽ 37 ശാഖകളാണുള്ളത്.

ഈ വര്‍ഷം പുതിയ 10-12 ശാഖകള്‍ കൂടി ആരംഭിക്കാന്‍ പദ്ധതിയിടുന്ന ബാങ്ക് അടുത്ത വര്‍ഷവും പുതിയ ശാഖകൾ തുറക്കും. ആന്ധ്രാപ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന പ്രത്യേക സോണ്‍ ആരംഭിക്കാനും ഉദ്ദേശമുണ്ട്.

ബാംഗലൂരുവിലെ റീട്ടെയില്‍ ക്രെഡിറ്റ് ഹബ്ബ്, ഹൈദരാബാദിലെ റീജണല്‍ ക്രെഡിറ്റ് ഹബ്ബ് എന്നിവയുടെ പിന്തുണയോടെ ഈ മേഖലയിലെ കാര്‍ഷിക, ഗ്രാമീണ മേഖലകളിലെ വികസനത്തില്‍ നിര്‍ണായ പങ്കാണ് ബാങ്ക് വഹിക്കുന്നത്.

നഗരത്തിന്റെ പുരോഗതിക്കായി ഏറ്റവും മികച്ച സാമ്പത്തിക സഹായങ്ങള്‍ നല്‍കാനുള്ള ബാങ്കിന്റെ പ്രതിബദ്ധത തുടരുമെന്ന് ഫെഡറല്‍ ബാങ്ക് സീനിയര്‍ വൈസ് പ്രസിഡന്റും സോണല്‍ മേധാവിയുമായ ദിലീപ് ബി പറഞ്ഞു.

Related Articles
Next Story