5 ലക്ഷം 15 ലക്ഷമാക്കാം; മൂന്നിരട്ടിയായി പിൻവലിക്കാം!! കഷ്ടപ്പെട്ടുണ്ടാക്കിയ പണം സുരക്ഷിതമായി നിക്ഷേപിക്കാൻ ഒരു കിടിലൻ പദ്ധതി

സുരക്ഷിതവും ​ഗ്യാരണ്ടിയുള്ളതുമായ രീതിയിൽ പണം നിക്ഷേപിക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് ഉചിതമായ ഒന്നാണ് പോസ്റ്റ് ഓഫീസ് സ്കീം. നിക്ഷേപിച്ച തുക​യുടെ ഇരട്ടി പണം നേടാനുള്ള കിടിലൻ പോസ്റ്റ് ഓഫീസ് പദ്ധതിയെക്കുറിച്ച് പരിചയപ്പെടാം.

ദീർഘകാല നിക്ഷേപത്തിന് തയ്യാറാണെങ്കിൽ, പോസ്റ്റ് ഓഫീസിൽ നിക്ഷേപിക്കാം. ഇത് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് (പോസ്റ്റ് ഓഫീസ് ടിഡി) എന്നാണ് അറിയപ്പെടുന്നത്. ഇതുപ്രകാരം 1, 2, 3, 5 വർഷത്തേക്ക് വരെ നിക്ഷേപിക്കാനുള്ള FD ഓപ്‌ഷനുകൾ ലഭിക്കും. എല്ലാത്തിനും വ്യത്യസ്ത പലിശ നിരക്കുകളാണുള്ളത്.

വർഷത്തെ ടാക്സ് ഫ്രീ FDക്ക് പോസ്റ്റ് ഓഫീസിൽ മികച്ച പലിശ ലഭിക്കും. ഈ സ്കീമിൽ പണം നിക്ഷേപിക്കുകയാണെങ്കിൽ, ഏതാനും വർഷങ്ങൾക്കുള്ളിൽ ഇത് ഇരട്ടിയിലധികമാകും.

പോസ്റ്റ് ഓഫീസ് ടിഡിയുടെ പലിശ നിരക്കുകൾ:

ഒരു വർഷത്തെ FD – 6.9% വാർഷിക പലിശ

രണ്ട് വർഷത്തെ FD – 7.0% വാർഷിക പലിശ

മൂന്ന് വർഷത്തെ FD – 7.1% വാർഷിക പലിശ

അഞ്ച് വർഷത്തെ FD – 7.5% വാർഷിക പലിശ

നിക്ഷേപിച്ച പണത്തിന്റെ ഇരട്ടി പിൻവലിക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം..

ആദ്യം 5 വർഷത്തേക്ക് 5 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം നടത്തുക. 5 വർഷത്തിന് ശേഷം ഇതിന്റെ പലിശ 2,24,974 രൂപയാകും. ഈ തുക കൂടി ചേർത്താൽ ആകെ നിക്ഷേപം 7,24,974 രൂപ. ഈ തുക അടുത്ത 5 വർഷത്തേക്ക് വീണ്ടും FD ആക്കുക. അപ്പോൾ പലിശയായി 3,26,201 രൂപ കൂടി ലഭിക്കും. ഇതോടെ ആകെ തുക 7,24,974 + 3,26,201 = 10,51,175 രൂപയാകും. അതായത് 5 ലക്ഷം രൂപം പോസ്റ്റ് ഓഫീസിൽ നിക്ഷേപിച്ചാൽ പത്ത് വർഷമാകുമ്പോൾ ഇരട്ടിയായി പിൻവലിക്കാം

താത്പര്യമുണ്ടെങ്കിൽ അഞ്ച് വർഷത്തേക്ക് കൂടി നിക്ഷേപിക്കാം. അങ്ങനെയെങ്കിൽ നിങ്ങൾക്ക് 15,24,149 രൂപ ലഭിക്കും. അതായത് 5 ലക്ഷം രൂപയുടെ FD 15 വർഷം കഴിയുമ്പോൾ മൂന്നിരട്ടിയായി തിരികെ ലഭിക്കും.

Related Articles
Next Story