ആന്‍ഡ്രോയ്ഡ് 14 QLED ഗൂഗിള്‍ ടിവി അവതരിപ്പിക്കുന്ന ആദ്യ ഇന്ത്യന്‍ ബഹുരാഷ്ട്ര ബ്രാന്‍ഡാകാനൊരുങ്ങി ഇംപെക്സ്

കൊച്ചി: ഏറ്റവും പുതിയ ആന്‍ഡ്രോയ്ഡ് 14 QLED ഗൂഗിള്‍ ടിവിയുമായി പ്രമുഖ ഇന്ത്യന്‍ ബ്രാന്‍റ് ഇംപെക്സ്. ആഗസ്റ്റ് 14-ന് കൊച്ചിയില്‍ നടന്ന ചടങ്ങില്‍ വെച്ചായിരുന്നു ഏറ്റവും പുതിയ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ 120Hz ഗെയിമിംഗ് ടിവിയുടെ ലോഞ്ച്. ഡോള്‍ബി വിഷന്‍, ഡോള്‍ബി അറ്റ്‌മോസ്, HDMI eARC, MEMC ടെക്നോളജികളുടെ സഹായത്തോടെ വിസ്മയിപ്പിക്കുന്ന ദൃശ്യാനുഭവം ടിവി വാഗ്ദാനം ചെയ്യുന്നു. ഓണത്തിനു മുന്നോടിയായി, 65 ഇഞ്ച്, 75 ഇഞ്ച് സെഗ്മെന്റുകളിലായിരിക്കും ഇംപെക്സ് ഇവോക് QLED ഗൂഗിള്‍ ടിവിയുടെ ആന്‍ഡ്രോയ്ഡ് 14 വേര്‍ഷന്‍ പുറത്തിറങ്ങുക. എല്ലാ പ്രമുഖ ഔട്ട്ലെറ്റുകളിലും പ്രീ ബുക്കിങ്ങ് ആരംഭിച്ചുകഴിഞ്ഞു. 43 ഇഞ്ച്, 55 ഇഞ്ച് സൈസ് ടിവികളും ഉടന്‍ ലഭ്യമാകും. വില 34,990 രൂപ മുതല്‍. 20Hz റീഫ്രെഷ് റേറ്റിനു പുറമേ ഗെയിമിംഗ് എക്സ്പീരിയന്‍സ് ഏറ്റവും മികച്ചതാക്കാന്‍ ALLM, HDMI DSC ഫീച്ചേഴ്സും ഇവോക് QLEDല്‍ ഉണ്ട്

പ്രീമിയം സെഗ്മന്റിനെ ലക്ഷ്യമിട്ട് ഈ വര്‍ഷം മൂന്നാം പാദത്തില്‍ ക്വാണ്ടം ഡോട്ട് മിനി LED സീരീസും ഇംപെക്സ് പുറത്തിറക്കും. 144Hz റിഫ്രഷ് റേറ്റ്, ഇന്‍ബില്‍റ്റ് സൗണ്ട്ബാര്‍, ഹാന്‍ഡ്സ്-ഫ്രീ വോയ്സ് കണ്‍ട്രോള്‍ എന്നിവയോടെ എത്തുന്ന ഈ സീരിസ് 55 ഇഞ്ച്, 65 ഇഞ്ച് വലുപ്പങ്ങളിലായിരിക്കും ലഭ്യമാകുക. ഇംപെക്സിന്റെ 32 ഇഞ്ച് മുതല്‍ 75 ഇഞ്ച് വരെ വലുപ്പത്തിലുള്ള ഗൂഗിള്‍ ടിവികള്‍ നിലവില്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. വെബ്ഒഎസ്, ലിനക്സ് എന്നീ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലും ഇംപെക്സ് സ്മാര്‍ട്ട് ടിവികള്‍ സ്വന്തമാക്കാം.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള മൂന്നാമത്തെ ടെലിവിഷന്‍ ബ്രാന്‍ഡാണ് ഇംപെക്സ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ വിവിധ പ്രൊഡക്ട് സെഗ്മെന്റുകളിലായി 30 മില്ല്യനിലധികം ഉപഭോക്താക്കളുടെ ജീവിതത്തിന്റെ ഭാഗമായി ഇംപെക്സ് മാറിക്കഴിഞ്ഞു. ഈ ഓണം സീസണില്‍ ഒരു ലക്ഷത്തിലധികം ടെലിവിഷനുകള്‍ വില്‍ക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഏറ്റവും പുതിയ സാങ്കേതികവിദ്യ താങ്ങാനാകുന്ന വിലയ്ക്ക് സാധരാണക്കാര്‍ക്കും ലഭ്യമാക്കുക എന്നതാണ് ഇംപെക്സിന്റെ ബിസിനസ് വീക്ഷണം. കാലത്തിനൊപ്പെം സാങ്കേതികവിദ്യയും മാറുകയാണ്. ഓരോവര്‍ഷവും പുതിയ ഉല്‍പന്നങ്ങള്‍ വിപണി കീഴടക്കുന്നു. എന്നാല്‍ അതേ സാങ്കേതിക വിദ്യക്കൊപ്പം ഇംപെക്സിന്റെ ഉല്‍പന്നങ്ങളും കിടപിടിക്കുന്നു എന്നതാണ് ഇംപെക്സിന്റെ സവിശേഷത ഇംപെക്സ് ഡയരക്ടര്‍ സി ജുനൈദ് പറഞ്ഞു.

Admin
Admin  
Related Articles
Next Story