നാല് കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് മണപ്പുറം ഫിനാൻസ്

തൃശ്ശൂർ : വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിതബാധിത മേഖലയുടെ പുനരധിവാസ പ്രവർത്തനങ്ങൾക്കായി നാല് കോടി രൂപ നൽകുമെന്ന് മണപ്പുറം ഫിനാൻസ് അറിയിച്ചു. 1 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. കൂടാതെ, മണപ്പുറം ഫിനാൻസിന്റെ സാമൂഹിക പ്രതിബദ്ധത വിഭാഗമായ മണപ്പുറം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ 3 കോടി രൂപയുടെ പുനരധിവാസ പദ്ധതിയും നടത്തും. സർക്കാർ ഏജൻസികളുടെ സഹായത്തോടെ, ദുരിതബാധിതരുടെ ആവശ്യാനുസരണം വീടുകളും മറ്റു സൗകര്യങ്ങളും പദ്ധതിയിലൂടെ പൂർത്തീകരിക്കും. "ഉരുൾപൊട്ടൽ ദുരന്തം ഏറെ നാശം വിതച്ച പുഞ്ചിരിമട്ടം, ചൂരൽമല, മുണ്ടക്കൈ എന്നീ പ്രദേശങ്ങളുടെ വീണ്ടെടുപ്പ് സമൂഹത്തിന്റെ കടമയാണ്. ദുരന്തത്തിൽ ഇരകളായവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനോടൊപ്പം ദുരിതബാധിതരെ ചേർത്തുപിടിക്കുന്ന നടപടികൾക്കും മണപ്പുറം ഫിനാൻസ് തുടക്കമിടുകയാണ്. "- മണപ്പുറം ഫിനാൻസ് എംഡിയും സിഇഒയുമായ വി പി നന്ദകുമാർ പറഞ്ഞു.

Admin
Admin  
Related Articles
Next Story