ഓണാഘോഷങ്ങൾക്ക് ഇരട്ടിത്തിളക്കമേകാൻ അഞ്ച് പുതിയ ഫ്യൂച്ചർ ഷോറൂമുകളുമായി മൈജി

കോഴിക്കോട്: മൈജി ഓണം മാസ്സ് ഓണം സീസൺ 2 ആഘോഷങ്ങൾക്ക് കൂടുതൽ നിറം പകർന്നു കൊണ്ട് മൈജി യുടെ അഞ്ച് പുതിയ ഫ്യൂച്ചർ ഷോറൂമുകൾ ഉടൻ ആരംഭിക്കും. സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ മൈജി ഫ്യൂച്ചർ ഷോറൂമായി മൈജി അവതരിപ്പിക്കുന്ന താമരശ്ശേരി ഷോറൂമിന്റെ ഉദ്ഘാടനം യുവതാരം ടൊവിനോ തോമസും ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരും ചേർന്ന് സെപ്റ്റംബർ നാല് ബുധനാഴ്ച്ച രാവിലെ പത്തിന് നിർവ്വഹിക്കും. താമരശ്ശേരി കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് സമീപമാണ് ഷോറൂം.

പാലക്കാട്, പട്ടാമ്പി എന്നിവിടങ്ങളിലെ മൈജി ഫ്യൂച്ചർ ഷോറൂമുകളുടെ ഉദ്ഘാടനം സെപ്റ്റംബർ അഞ്ച് വ്യാഴാഴ്ച്ച നടക്കും. പ്രശസ്ത സിനിമാതാരം ടൊവിനോ തോമസ് പാലക്കാട് ഷോറൂം ഉദ്ഘാടനം ചെയ്യും. പാലക്കാട് കോയമ്പത്തൂർ റോഡിൽ കൽമണ്ഡപത്ത് പുലവർ ക്രൈസ്റ്റ് ബിൽഡിങ്ങിലാണ് ഷോറൂം വരുന്നത്. മേലെ പട്ടാമ്പിയിൽ എച്ച്.ഡി.എഫ്.സി ബാങ്കിന് സമീപമുള്ള ജാഫർ ബിൽഡിങ്ങിലാണ് പട്ടാമ്പി മൈജി ഫ്യൂച്ചർ ഷോറൂം. രാവിലെ പത്തിന് പ്രശസ്ത സിനിമാതാരം ഹണി റോസ് ഷോറൂം ഉദ്ഘാടനം നിർവ്വഹിക്കും.

ഓഗസ്റ്റ് 31 ശനിയാഴ്ച്ച രാവിലെ പത്തിന് പേരാമ്പ്ര മൈജി ഫ്യൂച്ചർ ഷോറൂം ന്യൂ ജെൻ സൂപ്പർ സ്റ്റാർ ഷെയിൻ നിഗം ഉദ്ഘാടനം ചെയ്യും. പേരാമ്പ്ര ബൈപ്പാസിൽ എച്ച്.പി പെട്രോൾ പമ്പിന് സമീപമാണ് പുതിയ മൈജി ഫ്യൂച്ചർ ഷോറൂം ആരംഭിക്കുന്നത്.

കോഴിക്കോട്, ഫറോക്ക് മൈജി ഫ്യൂച്ചർ ഷോറൂം ഉദ്ഘാടനം സെപ്റ്റംബർ മാസത്തിൽ നടക്കും. ഫറോക്ക് മാർക്കറ്റ് റോഡിൽ കൊമേഴ്സ്യൽ കോംപ്ലെക്സിലാണ് മൈജി ഫ്യൂച്ചർ ഷോറൂം പ്രവർത്തനമാരംഭിക്കുന്നത്.

വമ്പൻ ഉദ്ഘാടന ഓഫറുകൾക്കും വൻ വിലക്കുറവിനുമൊപ്പം മൈജി ഓണം മാസ്സ് ഓണം സീസൺ 2 ആഘോഷങ്ങളുടെ ഭാഗമാകാനുള്ള അവസരം കൂടിയാവുകയാണ് ഈ ഉദ്ഘാടന ദിനങ്ങൾ എന്ന് മൈജി ചെയർമാൻ & മാനേജിങ് ഡയറക്ടർ എ.കെ. ഷാജി അറിയിച്ചു. ഓരോ ദിവസവും ഒരു ഭാഗ്യശാലിക്ക് 1 ലക്ഷം രൂപ വീതം ക്യാഷ് പ്രൈസ് ആണ് സമ്മാനങ്ങളിലെ ഹൈലൈറ്റ്. ഇങ്ങനെ 45 ദിവസങ്ങളിലായി 45 ഭാഗ്യശാലികൾക്കാണ് മൈജി സമ്മാനം നൽകുന്നത്. ഇത് കൂടാതെ നറുക്കെടുപ്പിലൂടെ 5 കാറുകൾ , 100 സ്കൂട്ടറുകൾ, 100 പേർക്ക് ഇന്റർനാഷണൽ ഹോളിഡേ ട്രിപ്പ്, 100 പേർക്ക് റിസോർട്ട് വെക്കേഷൻ എന്നിങ്ങനെ 15 കോടി രൂപയുടെ ഗംഭീര സമ്മാനങ്ങളും വമ്പൻ ഡിസ്കൗണ്ടുകളുമാണ് ഭാഗ്യശാലികളെ കാത്ത് നിൽക്കുന്നത്. കൂടാതെ 5000 രൂപക്ക് മുകളിലുള്ള പർച്ചേസുകളിൽ നറുക്കെടുപ്പില്ലാതെ തന്നെ സുനിശ്ചിത സമ്മാനം നേടാം.

ആധുനികതയും ഗുണമേന്മയും ഒരുമിക്കുന്ന ഈ ഫ്യൂച്ചർ ഷോറൂമുകളിൽ ഏറ്റവും മികച്ച ഓഫറുകളും ഏറ്റവും വലിയ വിലക്കുറവുമാണ് ഉപഭോക്താവിനെ കാത്തിരിക്കുന്നത്. ഉദ്ഘാടന ദിനത്തിൽ ലാഭം ഈടാക്കാതെയുള്ള വിൽപ്പന , ഷോറൂം സന്ദർശിക്കുന്നവർക്ക് ഓരോ മണിക്കൂറിലും വമ്പൻ ഭാഗ്യസമ്മാനങ്ങൾ, നൈറ്റ് ഷോപ്പിംഗ് സൗകര്യം എന്നിവ ഉണ്ടാകും.

ഏറ്റവും കുറഞ്ഞ മാസത്തവണയിൽ ഉൽപന്നങ്ങൾ സ്വന്തമാക്കാൻ മൈജിയുടെ അതിവേഗ ഫിനാൻസ്, വാറന്റി പിരിയഡ് കഴിഞ്ഞാലും അഡീഷണൽ വാറന്റി നല്കുന്ന മൈജി എക്സ്റ്റന്റഡ് വാറന്റി, ഗാഡ്ജറ്റ് കളവ് പോവുക, ഫംഗ്ഷൻ തകരാറിലാക്കുന്ന എന്ത് സംഭവിച്ചാലും സംരക്ഷണം നൽകുന്ന മൈജി പ്രൊട്ടക്ഷൻ പ്ലാൻ പഴയത് മാറ്റി പുത്തൻ എടുക്കാൻ മൈജി എക്സ്ചേഞ്ച് ഓഫർ, ആപ്പിൾ ഉൾപ്പെടെ എല്ലാ ഉൽപന്നങ്ങൾക്കും ഹൈ ടെക്ക് റിപ്പയർ & സർവ്വീസ് നൽകുന്ന മൈജി കെയർ എന്നിങ്ങനെ മൈജി നൽകുന്ന എല്ലാ മൂല്യവർധിത സേവനങ്ങളും ഈ ഷോറൂമുകളിൽ ലഭ്യമാകും.

Related Articles
Next Story