ഭർതൃമാതാവിനു ഫ്രൈഡ്റൈസിൽ ഉറക്കഗുളിക നൽകി, തീകൊളുത്തി കൊന്നു; യുവതിയും കാമുകനും അറസ്റ്റിൽ

വില്ലുപുരം കണ്ടമംഗളം സ്വദേശി റാണിയെ കൊലപ്പെടുത്തിയ കേസിൽ ശ്വേത (23), സതീഷ് എന്നിവരാണ് അറസ്റ്റിലായത്

ചെന്നൈ: ഭർതൃമാതാവിനെ പെട്രോൾ ഒഴിച്ച്, തീകൊളുത്തി കൊലപ്പെടുത്തിയ യുവതിയും കാമുകനും പിടിയിൽ. വില്ലുപുരം കണ്ടമംഗളം സ്വദേശി റാണിയെ കൊലപ്പെടുത്തിയ കേസിൽ ശ്വേത (23), സതീഷ് എന്നിവരാണ് അറസ്റ്റിലായത്. ശ്വേതയും സതീഷും തമ്മിലുള്ള ബന്ധം ചോദ്യംചെയ്തതിനെ തുടർന്നാണു റാണിയെ ഇരുവരും ചേർന്ന് കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു.

ഹോട്ടലിൽനിന്നു വാങ്ങിയ ഫ്രൈഡ്റൈസിൽ ഉറക്കഗുളിക ചേർത്ത ശ്വേത, അതു റാണിക്കു നൽകുകയായിരുന്നു. റാണി ഉറങ്ങിയ ശേഷം പെട്രോളുമായി സതീഷ് എത്തുകയും തീ കൊളുത്തുകയുമായിരുന്നു.

മരണത്തിൽ സംശയം തോന്നിയ റാണിയുടെ ഇളയ മകൻ നൽകിയ പരാതിയിലാണു പൊലീസ് അന്വേഷണം നടത്തിയത്. 80 ശതമാനത്തിലേറെ പൊള്ളലേറ്റ നിലയിലാണ് റാണിയെ പുതുച്ചേരി ജിപ്മെറിൽ പ്രവേശിപ്പിച്ചത്. പിന്നീട്, പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തീകൊളുത്തി കൊലപ്പെടുത്തിയതാണെന്നു കണ്ടെത്തിയിരുന്നു.

Related Articles
Next Story