വെള്ളവസ്ത്രം ധരിച്ചാല്‍ താന്‍ മങ്ങിപ്പോവുമെന്ന് ശ്രീദേവി;സമുദായത്തിന് ചേരില്ലെന്ന് അവരുടെ അമ്മയും...ഒടുവിൽ സംഭവിച്ചത്

1989-ല്‍ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രമാണ് ചാന്ദ്‌നി. പ്രണയത്തിനും സംഗീതത്തിനും ഒരുപോലെ പ്രാധാന്യം നല്‍കിയ ചിത്രത്തില്‍ ശ്രീദേവിയും ഋഷി കപൂറുമാണ് നായികാ-നായകന്‍മാരായത്. കുറേ പരാജയങ്ങള്‍ക്കുശേഷമാണ് ഈ വിജയചിത്രവുമായി യാഷ് ചോപ്രയെത്തുന്നത്. ഇതിലെ പാട്ടുകള്‍ ഏറെ ജനപ്രീതി നേടി. 10 മില്യണ്‍ കോപ്പികളാണ് വിറ്റഴിഞ്ഞത്.

ആക്ഷന്‍സിനിമകള്‍ക്ക് ഒരു പരിധി വരെ ഇടവേള നല്‍കിയതും റൊമാന്റിക് മ്യൂസിക്കല്‍ ചിത്രങ്ങള്‍ക്ക് വീണ്ടും ജീവന്‍ നല്‍കിയതും 'ചാന്ദ്‌നി' തന്നെ. ഇതിനൊക്കെ അപ്പുറം ശ്രീദേവി എന്ന താരത്തെ മുന്‍നിരനായികമാരിലൊരാളായി ഉയര്‍ത്തുന്നതിലും ഈ സിനിമ വലിയ പങ്കുവഹിച്ചു.

അതുവരെ കണ്ടിട്ടില്ലാത്ത ശ്രീദേവിയാണ് 'ചാന്ദ്‌നി'യിലൂടെ പ്രേക്ഷകര്‍ക്കുമുന്നിലെത്തിയത്. മനോഹരമായ കോസ്റ്റിയൂമുകള്‍ അതിന് സഹായിച്ചു. സിനിമയ്ക്കായി വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തത് ഭാനു അത്തയ്യയും ലീന ദാരുവും ചേര്‍ന്നാണ്. വെള്ളനിറത്തിലുള്ള വസ്ത്രങ്ങളായിരുന്നു ശ്രീദേവി ധരിച്ചതേറെയും. സെല്‍ഫ് പ്രിന്റുള്ള വെള്ളസാരി മുതല്‍ വെള്ള സല്‍വാര്‍ കമ്മീസ് വരെ...അതിനൊപ്പം തന്നെ മഞ്ഞ, ഹോട്ട് പിങ്ക്, ലൈറ്റ് ഗ്രീന്‍ തുടങ്ങി ഒറ്റനിറത്തിലുള്ള ഷിഫോണ്‍ സാരികളും. പ്ലെയിന്‍ ഷിഫോണ്‍ സാരിയും സ്ലീവ് ലെസ് ബ്ലൗസും പേള്‍ മാലകളുമായിരുന്നു ഹൈലൈറ്റ്.

സിനിമ റിലീസായതോടെ വെള്ള സല്‍വാര്‍-കമീസും ദുപ്പട്ടയും ഇന്ത്യന്‍ ഫാഷന്‍ ലോകം കീഴടക്കുന്നതാണ് കണ്ടത്. ചാന്ദ്‌നി ചൗക്കിലുള്ള സ്റ്റോറുകളില്‍ ശ്രീദേവി ധരിച്ചതുപോലുള്ള വെള്ള സല്‍വാര്‍-കമ്മീസുകള്‍ ഇടംപിടിച്ചു. അവയെല്ലാം ചൂടപ്പം പോലെ വിറ്റഴിയുകയും ചെയ്തു. അതിനൊപ്പം പെണ്‍കുട്ടികളുടെ വാര്‍ഡ്രോബ് ലിസ്റ്റില്‍ ഷിഫോണ്‍ സാരിയും ഇടംപിടിച്ചു. അതിനു മുമ്പൊന്നുമില്ലാത്ത രീതിയില്‍ 'ചാന്ദ്‌നി' ലുക്ക് ആളുകള്‍ കൈനീട്ടി സ്വീകരിച്ചു.

പിന്നീട് യാഷ് ചോപ്ര ആ ലുക്കിനെക്കുറിച്ച് വിശദീകരിച്ചതിങ്ങനെ, ''ചാന്ദ്‌നിയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ തന്നെ ആരാണ് ഈ കഥാപാത്രം ചെയ്യേണ്ടതെന്ന് എന്റെ മനസ്സിലുണ്ടായിരുന്നു, ശ്രീദേവി. അവരുടെ വസ്ത്രങ്ങള്‍ വളരെ സിംപിളായിരിക്കണമെന്നും എനിക്കുണ്ടായിരുന്നു. അതിനേറ്റവും ചേരുന്നത് വെള്ളയായിരിക്കുമെന്നും എനിക്കുറപ്പായിരുന്നു. സിനിമയിലെ വസ്ത്രങ്ങള്‍ അധികവും വെള്ളനിറത്തിലുള്ളതായിരിക്കുമെന്ന് ഞാനാദ്യം തന്നെ ശ്രീദേവിയോട് പറഞ്ഞിരുന്നു''.

വെള്ളവസ്ത്രങ്ങള്‍ ധരിക്കുന്നതിനോട് ശ്രീദേവിക്ക് ആദ്യം താത്പര്യമുണ്ടായിരുന്നില്ല. താന്‍ മങ്ങിപ്പോവുമെന്നാണ് അതിന് കാരണമായി അവര്‍ പറഞ്ഞത്. എന്നാല്‍, സംവിധായകനായ തന്നില്‍ വിശ്വാസമര്‍പ്പിക്കാനാണ് യാഷ് ചോപ്ര ശ്രീദേവിയോട് പറഞ്ഞത്. ശ്രീദേവിയുടെ അമ്മയ്ക്കും ഇക്കാര്യത്തില്‍ സംശയമുണ്ടായിരുന്നു. തങ്ങളുടെ സമുദായത്തില്‍ വെള്ളനിറം ഒട്ടും പ്രസന്നമായ ഒന്നല്ലെന്നാണ് അവര്‍ പറഞ്ഞത്. എങ്കിലും തന്നില്‍ വിശ്വാസമര്‍പ്പിക്കാനാണ് അവരോടും യാഷ് ചോപ്ര പറഞ്ഞത്. സംവിധായകന്‍ മനസ്സില്‍ കണ്ടത് പ്രേക്ഷകര്‍ അതേപോലെ നെഞ്ചിലേറ്റി. പുതിയൊരു ഫാഷന്‍ തരംഗത്തിന് തന്നെ തുടക്കമിടുകയും ചെയ്തു.

Related Articles
Next Story