ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡ് -2024 ലെ ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു
കോഴിക്കോട്: ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിംഗ് അവാർഡ് - മൂന്നാം പതിപ്പിലെ ഫൈനലിസ്റ്റുകളെ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ പ്രഖ്യാപിച്ചു.ലോകമെമ്പാടുമുള്ള 202 ലധികം രാജ്യങ്ങളില്‍ നിന്നുള്ള 78,000ത്തിലധികം നഴ്സുമാരില്‍ നിന്ന് ലഭിച്ച അപേക്ഷകളില്‍ നിന്നും, ഏണസ്റ്റ് ആന്റ് യംഗ് (EY)എല്‍എല്‍പി, വിദഗ്ധ ജൂറി, ഗ്രാന്‍ഡ് ജൂറി എന്നിവര്‍ നടത്തിയ സൂക്ഷ്മ പരിശോധനയിലൂടെയാണ് മികച്ച 10 ഫൈനലിസ്റ്റുകളെ തിരഞ്ഞെടുത്തത്.
2024 ഡിസംബറിൽ ബാംഗ്ലൂരിൽ നടക്കുന്ന ഗാല ഇവന്റിലാണ് അന്തിമ വിജയിയെ പ്രഖ്യാപിക്കുന്നത്. വിജയിക്ക് 250,000 ഡോളര്‍ സമ്മാനിക്കുന്നതിനൊപ്പം, മറ്റ് ഒന്‍പത് ഫൈനലിസ്റ്റുകളെ പാരിതോഷികം നല്കി അംഗീകരിക്കുകയും ചെയ്യും. കഴിഞ്ഞ വര്‍ഷം യുകെയില്‍ നിന്നുള്ള നഴ്സ് മാര്‍ഗരറ്റ് ഷെപ്പേര്‍ഡാണ് ഗ്രാന്‍ഡ് ടൈറ്റില്‍ അവാര്‍ഡ് ജേതാവായത്. നഴ്സുമാരുടെ ശ്രദ്ധേയമായ സംഭാവനകളെ ആദരിക്കുകയും, ആഘോഷിക്കുകയും ചെയ്യുന്നതിനൊപ്പം, അവര്‍ക്ക് പ്രതിഫലം നല്കി നഴ്സിംഗ് രംഗത്തെ റോള്‍ മോഡലുകളായി അവരെ സ്ഥാപിക്കുന്നതിനുമാണ് ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്മാന് ഡോ. ആസാദ് മൂപ്പന് പറഞ്ഞു.
ആര്‍ക്കിമിഡീസ് മൊട്ടാരി (കുഗിറ്റിമോ ഹെല്‍ത്ത് സെന്റര്‍, കെനിയ), ജോണ്‍സി ഇന്നി (ഇമ്മാനുവല്‍ ലൂഥറന്‍ റൂറല്‍ ഹോസ്പിറ്റല്‍, പാപുവ ന്യൂ ഗിനിയ), ലാര്ണി കോണ്ളു ഫ്ളോറന്‍സിയോ (ന്യൂയോര്‍ക്ക് പ്രസ്ബിറ്റേറിയന്‍, യുഎസ്എ), ലിലിയന് നുവാബെയ്ന് (അഗ ഖാന് യൂണിവേഴ്സിറ്റി ഓഫ് നഴ്സിങ് സ്കൂള്‍ ഓഫ് നഴ്സിങ്ങ് മിഡ്വൈഫറി, മന്യാങ്വ ബെസ്റ്റ് മെഡിക്കല്‍ സര്‍വീസസ് സെന്റര്‍ ലിമിറ്റഡ്, ഉഗാണ്ട), നെല്‍സണ്‍ ബൗട്ടിസ്റ്റ (തവാം ഹോസ്പിറ്റല്‍, യുഎഇ), നിലിമ പ്രദീപ് കുമാര്‍ റാണെ (നഴ്സിങ്ങ് അസോസിയേഷന് പ്രസിഡന്റ് - ഗോവ സ്റ്റേറ്റ് ബ്രാഞ്ച്, ഇന്ത്യ), മരിയ വിക്ടോറിയ ജുവാന്‍ (ഫിലിപ്പൈന്‍ ആര്‍മി ഹെല്‍ത്ത് സര്‍വീസസിലെ കണ്‍സള്‍ട്ടന്റ്, ഫിലിപ്പീന്‍സ്), മാര്ട്ടിന് ഷിയവേനാറ്റോ (ഗോണ്‍സാഗ യൂണിവേഴ്സിറ്റി, യുഎസ്എ), ഹോയി ഷു യിന് (ടാന്‍ ടോക്ക് സെങ് ഹോസ്പിറ്റല്‍, സിംഗപ്പൂര്‍), സില്‍വിയ മേ ഹാംപ്ടണ്‍ (വൂണ്ട് കെയര്‍ കണ്‍സള്‍ട്ടന്റ്സ് ലിമിറ്റഡ്, ഇംഗ്ലണ്ട്) എന്നിവരാണ് 10 ഫൈനലിസ്റ്റുകള്‍.
ഫൈനലിസ്റ്റുകളെക്കുറിച്ച് കൂടുതലറിയാന്‍ https://www.asterguardians.com/ സന്ദര്‍ശിക്കുക.