ആസ്‌റ്റർ മിംസും, ആസ്‌റ്റർ വളൻറിയേഴ്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന ഹാർട്ട് ടു ഹാർട്ട് കെയർ കാമ്പയിൻ പ്രഖ്യാപിച്ചു
കോഴിക്കോട്: ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് ആസ്‌റ്റർ മിംസും, ആസ്‌റ്റർ വളൻറിയേഴ്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന ഹാർട്ട് ടു ഹാർട്ട് കെയർ കാമ്പയിൻ പ്രഖ്യാപിച്ചു. ഇന്നു മുതൽ 30 ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പയിൻ്റെ ഉദ്ഘാടനം മേയർ ബീന ഫിലിപ്പ് നിർവഹിച്ചു.
സ്വന്തം ആരോഗ്യത്തിന് വേണ്ടി ദിവസേന നടക്കുന്ന ആളുകളാണ് നാമെല്ലാവരും, ഈ നടത്തം ദിവസേന റെക്കോർഡ് ചെയ്തു അയച്ചു കൊടുത്താൽ ഓരോ 10000 സ്റ്റെപിനും 100രൂപ ആസ്‌റ്റർ വളൻറിയേഴ്‌സ് കുഞ്ഞു കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയക്ക് വേണ്ടിയുള്ള പണത്തിലേക്ക് മാറ്റിവെക്കുന്നു. നമ്മുടെ ഹൃദയത്തിൻ്റെ ആരോഗ്യം സംരക്ഷിക്കുന്നതിനോടപ്പം നമുക്ക് ഒരു കുഞ്ഞു ഹൃദയം സംരക്ഷിക്കാനുള്ള പണവും നൽകാനാവും എന്ന വേറിട്ട ആശയമാണ് മിംസ് ഹോസ്പിറ്റൽ ജനങ്ങളിലേക്ക് എത്തിക്കുന്നതെന്ന് മേയർ പറഞ്ഞു.
കുടുതൽ ആളുകളെ ഒരുമിപ്പിച്ച് ഈ പ്രോഗ്രാമിൽ പങ്കെടുപ്പിക്കുന്നത് വഴി ഹൃദയ ശസ്ത്രക്രിയക്ക് അടിയന്തര സഹായം ആവശ്യമുള്ള നിർധനരായ കുട്ടികൾക്ക് ചികിത്സ ഉറപ്പാക്കാനും ജീവിതത്തിലെ മനോഹാരിതയിലേക്ക് അവരെ തിരികെയെത്തിക്കാൻ അവസരമൊരുക്കുകയും ചെയ്യുമെന്ന് ഇൻ്റർവെൻഷണൽ കാർഡിയോളജി വിഭാഗം മേധാവി ഡോ.സൽമാൻ സലാഹുദ്ദീൻ പറഞ്ഞു.
ദിവസനേ 10,000 ചുവടുകൾക്ക് 100 രൂപ എന്ന നിലയിൽ 30 ദിവസം ദൈർഘ്യമുള്ള ഈ ഉദ്യമത്തിലൂടെ ഒരു വ്യക്തിക്ക് 3000 രൂപ സംഭാവനയായി കുട്ടികളുടെ ശസ്ത്രക്രിയാ ഫണ്ടിലേക്ക് നൽകാൻ കഴിയും എന്നതാണ് ഇതിൻ്റെ പ്രത്യേകതയെന്ന് പീഡിയാട്രിക് കാർഡിയോളജി വിഭാഗം മേധാവി ഡോ. രേണു പി കുറുപ്പ് പറഞ്ഞു. ക്യമ്പയിനിൽ പങ്കെടുക്കുവാൻ ആസ്‌റ്റർ വളൻറിയേഴ്‌സ് ലഭ്യമാക്കിയിരിക്കുന്ന ലിങ്കിലൂടെ രജിസ്‌റ്റർ ചെയ്യുകയും (https://heart2heart.astervolunteers.com) സ്‌മാർട്ട് ഫോൺ/ സ്‌മാർട്ട് വാച്ച് എന്നിവയിൽ റെക്കോർഡ് ചെയ്‌ത്. സ്ക്രീൻഷോട്ടുകൾ 9207771727 എന്ന നമ്പറിലേക്ക് അയച്ചുകൊടുക്കുകയും വേണം.
പരിപാടിയിൽ മിംസ് ഹോസ്പിറ്റൽ ഡയറക്റ്റർ ഡോ. ഹംസ, സി എം എസ് ഡോ. എബ്രഹാം മാമൻ, ഡോ.എഡ്വിൻ ഫ്രാൻസിസ് (ക്ലസ്റ്റർ ഹെഡ് പീഡിയാട്രിക് കാർഡിയോളജി), ഡോ.സുദീപ് കോശി കുര്യൻ, ഡോ.ബിജോയ് കരുണാകരൻ, ഡോ.സന്ദീപ് മോഹനൻ, ഡോ.ശബരിനാഥ് മേനോൻ , മിംസ് ചാരിറ്റബിൾ ട്രസ്റ്റ് മാനേജർ മുഹമ്മദ് ഹസീം, മെക് 7 ഹെൽത്ത് ക്ലബ് കോഴിക്കോട് ബീച്ച് കോർഡിനേറ്റർ ടിപിഎം ഹാഷിർ അലി, അഷറഫ് ഐഎഫ്എസ് തുടങ്ങിയവർ പങ്കെടുത്തു.