ലോറി ഉടമ മനാഫിനെതിരെ അർജുന്റെ കുടുംബം; കുടുംബത്തിന്റെ വൈകാരികതയെ ചൂഷണം ചെയ്യുന്നു; പണപ്പിരിവ് നടത്തുന്നുവെന്നും ആരോപണം

നാലാമത്തെ മകനായി അർജുന്റെ മകനെ വളർത്തുമെന്നു പറഞ്ഞതു വേദനിപ്പിച്ചു. അർജുന്റെ പേരിൽ സമാഹരിക്കുന്ന ഫണ്... Read more at: https://www.manoramaonline.com/news/latest-news/2024/10/02/arjuns-family-against-lorry-owner-manafs-statement.html

ലോറിയുടമ മനാഫ് പറഞ്ഞതെല്ലാം പച്ചക്കള്ളമാണെന്ന് അർജുന്റെ കുടുംബം. അർജുനെ കാണാതായ അന്ന് മുതൽ സൈബർ ആക്രമണങ്ങൾ നേരിടുന്നുവെന്നും മനുഷ്യത്വമില്ലാതെയാണ് പലരും തങ്ങൾക്ക് നേരെ വിമർശനങ്ങൾ ഉന്നയിക്കുന്നതെന്നും അർജുന്റെ സ​ഹോദരി ഭർത്താവ് ജിതിൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ‌‌

അർ​ജുന് 75,000 രൂപ പ്രതിമാസം വരുമാനം കിട്ടുന്നുണ്ടെന്ന് മനാഫ് പറഞ്ഞത് തെറ്റാണ്. അയാൾ ഈ അവസ്ഥയെ ചൂഷണം ചെയ്യുന്നതായാണ് ഞങ്ങൾക്ക് തോന്നുന്നത്. മനാഫിന് ഒരുപാട് ഫണ്ട് ലഭിക്കുന്നുണ്ട്. അതൊന്നും സ്വീകരിക്കാൻ ഞങ്ങൾ തയ്യാറല്ല. വൈകാരികതയെ ചൂഷണം ചെയ്യുന്നതിൽ നിന്ന് അദ്ദേഹം പിന്മാറണം. ഇതുവരെ അർജുന് 75,000 രൂപ ശമ്പളം ലഭിച്ചിട്ടില്ലെന്നും ജിതിൻ പറഞ്ഞു. അർജുന്റെ ഭാര്യ കൃഷ്ണപ്രിയയ്‌ക്കും സഹോദരി അഞ്ജുവിനും മറ്റ് കുടുംബാംഗങ്ങൾക്കും ഒപ്പമായിരുന്നു ജിതിന്റെ വാർത്താസമ്മേളനം.

Related Articles
Next Story